ജനപ്രതിനിധികളായ മുകേഷും ഗണേഷും ഇന്നസെന്റും രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല. ഇവരോട് വിശദീകരണം പോലും തേടാത്ത സി.പി.എം നിലപാട് അംഗീകരിക്കാനാവില്ല. ദിലീപുമായി ബന്ധപ്പെടുത്തി അൻവർ സാദത്ത് എം.എൽ.എക്കെതിരെ ഉയരുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാർ ആർ.എസ്.എസിന്റെ കുഴലൂത്തുകാരനായെന്ന് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷനേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.

Advertisement