അലിൻഡ് ഭൂമി വിൽക്കാൻ ഉദ്ദേശമില്ലെന്ന് കമ്പനി സി.ഇ.ഒയുടെ വിശദീകരണം. കെ.എസ്.ഇ.ബിയിൽ നിന്ന് ഓഡർ കിട്ടിയതിനുശേഷം കുണ്ടറ യൂണിറ്റിൽ ഉൽപാദനം ആരംഭിക്കും. ഫാക്ടറിക്കുവേണ്ട പ്രവർത്തനമൂലധനം നൽകാൻ പ്രൊമോട്ടർ ഗ്രൂപ്പ് തയ്യാറാണെന്നും സി.ഇ.ഒ അവകാശപ്പെട്ടു.
അലിൻഡിന്റെ 1300 കോടിരൂപയോളം വരുന്ന ആസ്തി വിൽക്കുകയാണ് സൊമാനി ഗ്രൂപ്പിന്റെ ഉദ്ദേശമെന്ന് സർക്കാർ എഎഐഎഫ്ആറിൽ നൽകിയ അപ്പീലിൽ വ്യക്തമാക്കിയിരുന്നു.
കുണ്ടറ അലിൻഡ് ഭൂമിയുടെ പാട്ടക്കാലാവധി പുതുക്കേണ്ട എന്ന് റവന്യുവകുപ്പ് തീരുമാനിച്ചിരുന്നു. പാട്ടക്കാലാവധി പഴയനിരക്കിൽ പുതുക്കണമെന്ന് ബി.ഐ.എഫ്.ആർ ഓഡറിലുണ്ടെന്ന് ശ്രീകുമാർ പറഞ്ഞു. യന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്തി ഓടുന്ന സ്ഥിതിയിലാണ് എന്നാൽ ഉൽപാദനം തുടങ്ങണമെങ്കിൽ കെ.എസ്.ഇ.ബിയിൽ നിന്ന് ഓഡർ കിട്ടണം.
ഓഡർ കിട്ടി അസംസ്കൃതവസ്തുക്കളും ഇറക്കുമതി ചെയ്താൽ മൂന്നാഴ്ചയ്ക്കുശേഷം ഉൽപാദനം തുടങ്ങാമെന്നാണ് അവകാശവാദം. ഇപ്പോൾ സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾക്കായി കാത്തുനിൽക്കുകയാണ്. ചുരുക്കത്തിൽ ചിങ്ങം ഒന്നിന് തുറന്ന ഫാക്ടറിയിൽ എന്ന് ഉൽപാദനമാരംഭിക്കുമെന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ മറുപടിയില്ല.