K-M-Mani_--1-

സമ്മര്‍ദത്തിനുവഴങ്ങി മുന്നണി പ്രവേശനത്തിൽ തീരുമാനമെടുക്കില്ലെന്ന് കേരളാ കോൺഗ്രസ് എം.ചെയർമാർ കെ.എം.മാണി. പാര്‍ട്ടിയുടെ സമീപനവുമായി യോജിക്കുന്ന മുന്നണിയുമായി സഹകരിക്കുമെന്നും മാണി കോട്ടയത്ത് മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം നേതൃമാറ്റ, മുന്നണി പ്രവേശനവിഷയങ്ങളിൽ വിശദമായ ചർച്ച ആവശ്യമെന്ന് ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് വ്യക്തമാക്കിയതോടെ ഇത് സംബന്ധിച്ച് പാർട്ടിക്കുള്ളിലെ ആശയക്കുഴപ്പം വ്യക്തമായി. 

മുന്നണി പ്രവേശനനം, നേതൃമാറ്റം വിഷയങ്ങളിൽ ജോസഫ് ഗ്രൂപ്പ് സമ്മർദം ശക്തമാക്കിയതോടെയാണ് കെ.എം. മാണി നിലപാട് കടുപ്പിച്ചത് പാർട്ടി ഒറ്റക്കെട്ടായി തീരുമാനമെടുക്കുമെന്ന് പറയുതിലൂടെ അഭിപ്രായ ഭിന്നതകളെ പ്രതിരോധിക്കുകയാണ് കെ.എം.മാണിയുടെ ലക്ഷ്യം. അതേ സമയം ഇരു വിഷയങ്ങളിലും വിശദമായ ചര്‍ച്ചവേണമെന്ന് സി.എഫ് തോമസ് വ്യക്തമാക്കി. മാത്രമല്ലനേതൃമാറ്റത്തില്‍ ചര്‍ച്ചയില്ലെന്നും സി.എഫ് പറഞ്ഞു. ഏതായാലും കേരള കോണ്‍ഗ്രസിന്റെ സംസ്ഥാനസമ്മേളനത്തിന് മുന്നോടിയായി നേതൃത്വം വ്യക്തമാക്കിയ കാര്യങ്ങൾ വരും ദിവസങ്ങളിൽ സജീവ ചർച്ചയാകുമെന്നുറപ്പായി.