തിരുവനന്തപുരം മുക്കോല സെന്റ് തോമസ് സ്കൂളില്‍ ആലിംഗനം ചെയ്ത വിദ്യാര്‍ഥികളുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിച്ചതില്‍ ഉന്നത അന്വേഷണം വേണമെന്ന് യുവജന കമ്മിഷന്‍. കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കാനാകില്ല. ചെറിയ തെറ്റിന്റെ പേരില്‍ കുട്ടികളെ പുറത്താക്കുന്നതിന് പകരം ഉപദേശിച്ച് കൂടെ നിര്‍ത്താനാണ് സ്കൂള്‍ അധികൃതര്‍ ശ്രമിക്കേണ്ടതെന്നും യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം കോഴിക്കോട് മനോരമ ന്യൂസിനോട് പറഞ്ഞു.
കലാപ്രകടനത്തിന്റെ ആഹ്ലാദം പങ്കുവയ്ക്കാന്‍ കുട്ടികള്‍ കണ്ടെത്തിയ രീതിയില്‍ അസ്വാഭാവികതയില്ല. എന്നാല്‍ അന്വേഷിക്കുന്നതിനിടയില്‍ കുട്ടികളുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച സ്കൂള്‍ നടപടി നിയമലംഘനമാണ്. വിശദമായ അന്വേഷണം വേണം.
വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കുന്ന നടപടി അംഗീകരിക്കാനാകില്ല. സ്കൂള്‍ മാനേജ്മെന്റിന്റെ തീരുമാനം ഇവരെ വീണ്ടും ഇരുട്ടില്‍ നിര്‍ത്തുന്നതിനേ ഉപകരിക്കൂ. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി കുട്ടികള്‍ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ധാര്‍മിക പിന്തുണയുമായി കമ്മീഷന്‍ കൂടെയുണ്ടാകുമെന്നും ചിന്ത ജെറോം വ്യക്തമാക്കി.