മലയാളത്തിന്റെ പ്രിയകഥാകാരന്‍ പെരുമ്പടവം ശ്രീധരന് ഇന്ന് എണ്‍പതാം പിറന്നാള്‍. ഒരുസങ്കീര്‍ത്തനം പോലെ എന്ന ജനപ്രിയ നോവല്‍ നൂറ്റിരണ്ടാം പതിപ്പിലെത്തിനില്‍ക്കുന്ന സന്തോഷത്തിലാണ് അദ്ദേഹം. മഹാകവി കുമാരനാശാനെക്കുറിച്ച് , അവനിവാഴ് കിനാവ് എന്നപേരില്‍ ബൃഹത് നോവല്‍ എഴുതിത്തുടങ്ങി പെരുമ്പടവം.
ലഷക്കണക്കിന് വായനക്കാരുടെ മനസ്സുതൊട്ട ഒരുസങ്കീര്‍ത്തനം പോലെ ഒട്ടേറെ ഭാഷകളിലേക്ക് പരിഭാഷപ്പെട്ടുകഴിഞ്ഞു. അസ്സമീസ്, റഷ്യന്‍ വിവര്‍ത്തനങ്ങള്‍ ഉടന്‍ പുറത്തിറങ്ങും. ഇതൊക്കെയാണ് എന്‍പതാം പിറന്നാള്‍ ദിനത്തില്‍ പെരുമ്പടവത്തിന് സന്തോഷം പകരുന്നത്.
ദസ്തേവിസ്കി മനസ്സില്‍ കുടിയേറിയതുപോലെ ഇപ്പോള്‍ മഹാകവി കുമാരനാശാനാണ് നോവലിസ്റ്റിന്റെ മനസ്സില്‍.
സംഭാഷണത്തിനിടെ എഴുപതാം പിറന്നാള്‍ ദിനത്തില്‍ മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത വാര്‍ത്തയും അദ്ദേഹത്തെ കാണിച്ചു.