തിരുവനന്തപുരം കഴക്കൂട്ടത്ത് അത്യാസന്ന നിലയിലുള്ള കുട്ടിയുമായി മെഡിക്കല്‍ കോളജിലേക്ക് പോയ ആംബുലന്‍സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. പൊലീസിന്റെ നിര്‍ദേശം അവഗണിച്ച് ഓട്ടോ മുന്നോട്ട് നീങ്ങിയതോടെയാണ് ആംബുലന്‍സില്‍ ഇടിച്ചത്. ഇതോടെ നിയന്ത്രണം വിട്ട ആംബുലന്‍സ് നിര്‍ത്തിയിട്ടിരുന്ന അഞ്ച് ബൈക്കിലും ഇടിച്ചു. ഒരു കുട്ടിയടക്കം ഏഴ് പേര്‍ക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.
കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് കുട്ടിയുമായി വന്ന ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്. എത്രയും വേഗം മെഡിക്കല്‍ കോളജിലെത്തേണ്ടതിനാല്‍ ഓരോ ജങ്ഷനിലും തിരക്ക് നിയന്ത്രിച്ചാണ് പൊലീസ് ആംബുലന്‍സ് കടത്തിവിട്ടിരുന്നത്. ഇതിനിടെയാണ് ഓട്ടോറിക്ഷ ആംബുലന്‍സിന് മുന്നില്‍ ചാടിയത്. പൊലീസ് വേഗത്തില്‍ ഇടപെട്ട് ഗതാഗത തടസം നീക്കി ആംബുലന്‍സിന് തുടര്‍ന്നും വഴിയൊരുക്കി.