thrissur-pooram-t

തൃശൂര്‍ പൂരത്തിന് കൊടികയറി. തിരുവമ്പാടി ക്ഷേത്രത്തിലായിരുന്നു ആദ്യ കൊടിയേറ്റം. പതിനഞ്ചു മിനിറ്റു വ്യത്യാസത്തില്‍ പാറമേക്കാവ് ക്ഷേത്രത്തിലും കൊടികയറി.  

 

11.30നും 12നും മധ്യേയായിരുന്നു തിരുവന്പാടി ക്ഷേത്രത്തില്‍ പൂരം കൊടിയേറ്റ്. ക്ഷേത്രം തന്ത്രി പൂജിച്ചുനല്‍കിയ കൊടിക്കൂറ ദേശക്കാര്‍ക്കു കൈമാറി. കൊടിമരത്തില്‍ കൊടിക്കൂറ കെട്ടി ആര്‍പ്പുവിളികളോടെ ഉയര്‍ത്തി. പൂരത്തിന്റെ വരവറിയിച്ച കൊടിയേറ്റ ചടങ്ങ്. ദേശങ്ങളില്‍ ഇനി പൂരത്തിന്റെ ആഘോഷം കെങ്കേമമാക്കാനുള്ള തയാറെടുപ്പുകള്‍.

 

പാറമേക്കാവ് ഭഗവതിയെ സാക്ഷിനിര്‍ത്തി ദേശക്കാര്‍ കൊടി ഉയര്‍ത്തി. പൂരത്തിന്റെ കൊടിയേറ്റിന് സാക്ഷ്യംവഹിക്കാന്‍ ഭക്തജനങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ നേരത്തെ എത്തിയിരുന്നു. ആര്‍പ്പുവിളികളോടെ കൊടിഉയരുന്പോള്‍ പാറമേക്കാവ് ദേശക്കാരുടെ പൂരലഹരിയിലമര്‍ന്നു. പാറമേക്കാവില്‍ കൊടിയേറ്റിനു ശേഷം നൂറു കതിനകള്‍ പൊട്ടി. ഇനിയുള്ള ദിവസങ്ങള്‍ ദേശക്കാര്‍ക്ക് അവസാനവട്ട ഒരുക്കങ്ങളുടേതാണ്. സാംപിള്‍ വെടിക്കെട്ട് തിങ്കളാഴ്ചയാണ്. പൂരം ബുധനാഴ്ചയും. ഉപചാരം ചൊല്ലി പിരിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക്ക്.