kottakambur-farm

കൊട്ടക്കമ്പൂര്‍ , വട്ടവട വില്ലേജുകളിലെ 58,62 ബ്ലോക്കുകളിലെ കൃഷിയിടങ്ങളും ജനവാസമേഖലയും കുറിഞ്ഞി ഉദ്യാനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കും  ‌. ഒരേക്കറിന് താഴെമാത്രം ഭൂമിയുള്ളകൃഷിക്കാരെ പൂര്‍ണമായി സംരക്ഷിക്കും. ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കുന്നതിന് പകരം തൊട്ടടുത്ത പ്രദേശങ്ങളിലെ ജനവാസമില്ലാത്ത ഭൂമി   ഉദ്യാനത്തിന്റെ ഭാഗമാക്കും 

 

കൊട്ടകമ്പൂര്‍, വട്ടവട വില്ലേജുകളിലെ 58, 62 ബ്്ളോക്കുകളിലെ ജനവാസ മേഖലയും കൃഷിഭൂമിയുമാണ് കുറിഞ്ഞി ഉദ്യാനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെടുക. ഒരേക്കറോ അതില്‍താഴെയോ ഭൂമിയുള്ള ചെറുകിട കൃഷിക്കാര്‍, ശരിയായ പട്ടയവും ഭൂരേഖകളും ഉള്ളവര്‍എന്നിവര്‍ക്കാണ് പരിരക്ഷ ലഭിക്കുക. ഒഴിവാക്കുന്ന ജനവാസ മേഖലകള്‍ക്ക് പകരം കൊടട്ക്കമ്പൂര്‍, വട്ടവട പ്രദേശങ്ങളിലെ തന്നെ  59, 61 ബ്ളോക്കുകളിലെ ഭൂമി കുറിഞ്ഞി ഉദ്യാനത്തോട് ചേര്‍ക്കും.  ഈ പ്രദേശങ്ങളില്‍ വന്‍കിട കൈയ്യോറ്റവും വനം, റവന്യൂ വകുപ്പുകളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ജോയ്സ് ജോര്‍ജ് എംപിയുടെ കുടുംബത്തിന്റെ കൈവശമുള്ള ഭൂമിയെകുറിച്ചുപോലും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കൂടാതെ തമിഴ്നാട്ടില്‍ഭൂമിയുള്ള വന്‍ഭൂവുടമകള്‍ ഏജന്റുമാരെ മുന്‍നിറുത്തികൈയ്യേറിയ പ്രദേശങ്ങളും ഉണ്ട്. തമിഴ്നാട്ടിലും കേരളത്തിലും ഒരേസമയം ഭൂമിയും മറ്റ് താമസരേഖകളുമുള്ളവരും കൈയ്യേറ്റക്കാരുടെ ഇടയിലുണ്ട്. ഇവ കണ്ടെത്തി ഒഴിപ്പിക്കുകയാണ് സെറ്റില്‍മെന്റ് ഒാഫീസര്‍കൂടിയായ ദേവികുളം സബ്കലക്ടറുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. . 1977ന് മുന്‍പ് ഈ പ്രദേശത്തുള്ള താമസക്കാരെ കണ്ടെത്താന്‍ സാമൂഹിക സര്‍വെ നടത്തും. തദ്ദേശസ്വയംഭരണം, ആരോഗ്യം, വിദ്യാഭ്യാസം എന്നീവകുപ്പുകളുടെ സഹായത്തോടെയാവും സര്‍വെ.ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍സര്‍ക്കാര്‍ ഉടന്‍ ജില്ലാഭരണകൂടത്തിന് കൈമാറും.