chengannur

ചെങ്ങന്നൂരിലെ ബി.ജെ.പി പ്രചരണ വേദികളിൽ വ്യത്യസ്തമായ ഒരു ഓട്ടോറിക്ഷയും ഡ്രൈവറുമാണ് ഇപ്പോഴത്തെ താരം. പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് പദ്ധതിയുടെ സന്ദേശം പങ്കുവെച്ചാണ് കൊല്ലം ശൂരനാട് സ്വദേശി യശോദരൻ പാർട്ടി പരിപാടികളിൽ പങ്കാളിയാകുന്നത്.

 

ഇതാണ് നാട്ടുകാർ താമരയണ്ണനെന്നും ശൂരനാട് മോഡിജിയെന്നുമൊക്കെ വിളിക്കുന്ന യശോധരൻ. ഓട്ടോറിക്ഷയിൽ ഘടിപ്പിച്ചിരിക്കുന്ന ഫ്ലക്സുകളിൽ മുഴുവൻ പ്രധാന മന്ത്രിയുടെയും ബിജെപിയുടെയും ചിത്രങ്ങളും എഴുത്തുകളും . നാട്ടിലെ വൃത്തിയാക്കൽ പരിപാടികൾക്കു ശേഷമാണ് യശോധരൻ  ഇപ്പോൾ ചെങ്ങന്നൂരിൽ എത്തിയത്. വന്നതിൻറെ  ലക്ഷ്യം ഇദേഹം തന്നെ പറയും.

 

പൊറോട്ടയടിച്ചും മറ്റും കിട്ടുന്ന തുകകൊണ്ടാണ് യശോധരന്റെ പ്രവർത്തനങ്ങളത്രയും. പാർട്ടിയിൽനിന്നുപോലും മറ്റ് സഹായങ്ങളൊന്നും വാങ്ങാറില്ലതാനും.സ്വന്തം പാർട്ടി കേരളത്തിൽ അധികാരത്തിലെത്തണമെങ്കിൽ നേതാക്കൻമാർ പ്രവർത്തിക്കാൻ തയാറാകണമെന്നും യശോധരൻ പറയുന്നു.