സംസ്ഥാനത്ത് പൊലീസ് മര്‍ദനം നിത്യസംഭവമായെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍ാന്‍ പി.മോഹനദാസ്. ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ മുന്‍കൈയ്യെടുത്ത് ഇതിന് പരിഹാരം കാണണമെന്നും കൊച്ചിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിങ്ങിനെടി അദ്ദേഹം പറഞ്ഞു.
എഴുപത് കേസുകളാണ് കാക്കനാട് നടന്ന അദാലത്ത് പരിഗണിച്ചത്. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കാത്തതുമായി ബന്ധപ്പെട്ടവയായിരുന്നു ഇതിലേറെയും. പരാതികളില്‍ പൊലീസ് നടപടി വൈകുന്നതില്‍ കമ്മിഷന്‍ അതൃപ്തി രേഖപ്പെടുത്തി . കമ്മിഷന്‍ ഇന്ന് പരിഗണിച്ച പൊലീസിനെതിരേയുള്ള മൂന്ന് പരാതികള്‍ മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണസംഘത്തെ ഏല്‍പ്പിച്ചു.
മല്‍സ്യ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന വൈപ്പിന്‍ മേഖലയിലെ സാമൂഹ്യ ആരോഗ്യ ആശുപത്രിയുടെ വികസനവും ആമ്പലൂര്‍ പഞ്ചായത്തിലെ പുതിയകാവ് റോഡിന് സമീപമുള്ള കനാലില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ പൊതുപ്രവര്‍ത്തകന്‍ നലകിയ പരാതിയും അദാലത്തില്‍ പരിഗണിച്ചു. അദാലത്തിലെത്തിയ കേസുകളില്‍ പതിനാറെണ്ണത്തില്‍ ഒത്തുത്തീര്‍പ്പായി.