ന്യൂ ജനറേഷന്‍ പ്രവേശനോല്‍സവമായിരുന്നു ഇത്തവണ കൊച്ചിയിലെ സ്ക്കൂളുകളില്‍. കൂട്ടുകാര്‍ക്കൊപ്പം കളിച്ചും ചിരിച്ചും ഒന്നാം ക്ലാസിലെ ആദ്യ ദിനം ആസ്വദിക്കുകയാണ് കുട്ടിക്കൂട്ടങ്ങള്‍. ഇവരുടെ ചിരി കണ്ട് അന്തം വിട്ട് നില്‍ക്കുന്ന കൂട്ടരുമുണ്ട്, ഇതില്‍ മാതാപിതാക്കളും ഉള്‍പ്പെടും. ചിലര്‍ എവിടെയിരിക്കണമെന്ന് അറിയാതെ ആകെ കണ്‍ഫ്യൂഷനിലായി. മറ്റ് ചിലരാകട്ടെ അചഛന്റെ കൈയ്യില്‍ നിന്ന് താഴെയിറങ്ങാന്‍ പോലും തയ്യാറല്ല. മലയാളികള്‍ മാത്രമല്ല അങ്ങ് മദ്ധ്യപ്രദേശില്‍ നിന്ന് എത്തിയവരുമുണ്ട് കൂട്ടത്തില്‍.
പുതിയ കൂട്ടുകാരെ കിട്ടിയിട്ടും ചിലര്‍ക്ക് സഹോദരങ്ങളെ വിട്ടുപിരിയാന്‍ മനസുവരുന്നില്ല. ക്ലാസിലിരിക്കാന്‍ വന്നവര്‍ ക്ലാസെടുക്കുന്ന സ്ഥിതിയുമുണ്ട്. ക്യാമറയില്‍ നോക്കി ചിരിക്കാന്‍ പറഞ്ഞപ്പോള്‍ നാണം വന്ന് മുഖം താഴ്ത്തിയവരും അലമുറയിട്ട് കരഞ്ഞവര്‍ക്കുമെല്ലാം കൈയ്യില്‍ ഒരു ബലൂണ്‍ കിട്ടിയപ്പോള്‍ സന്തോഷം. ഉദ്ഘാടന വേദിയിലെത്താന്‍ വരി വരിയായി നിന്നപ്പോഴാണ് ശരിക്കും പെട്ട് പോയെന്ന് പലര്‍ക്കും മനസിലായത്.