ജി.വി.രാജ സ്പോര്‍ട്സ് സ്കൂളിലെ ഭക്ഷ്യവിഷബാധയില്‍ ആരോപണവിധേയമായി പ്രിന്‍സിപ്പലിന്റെ സ്ഥലം മാറ്റം പിന്‍വലിക്കില്ലെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍. ഭക്ഷ്യവിഷബാധയേപ്പറ്റി പൊലീസും അഴിമതികളെപ്പറ്റി ധനകാര്യവകുപ്പും ഉന്നതതല അന്വേഷണം നടത്തുമെന്ന് കായികമന്ത്രി എ.സി.മൊയ്ദീന്‍ പറഞ്ഞു . കുട്ടികളെ വെച്ച് സര്‍ക്കാരിനേ നേരിടാമെന്ന് കരുതിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കായികമന്ത്രി എ.സി.മൊയ്ദീന്‍ മുന്നറിയിപ്പ് നല്‍കി
ജി.വി.രാജയില്‍ നിന്ന് പ്രിന്‍സിപ്പില്‍ സി.എസ്.പ്രദീപിനേ സ്ഥമാറ്റിയത് പിന്‍വലിപ്പിക്കാന്‍ കുട്ടികള്‍ ഇന്നലെ രാത്രി സ്കൂള്‍ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. സര്‍ക്കാരനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കുട്ടികളെ മറയാക്കി ചിലര്‍ നാടകം കളിച്ചതോടെയാണ് കായികമന്ത്രി നേരിട്ട് കായികതാരങ്ങളുമായി സംസാരിച്ചത്. പ്രിന്‍സിപ്പലിന് എതിരേയുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഗുരുതരമാണെന്നും പ്രദീപിനേ ജി.വി.രാജയില്‍ നിലനിര്‍ത്താനാവില്ലെന്നും കായികമന്ത്രി കുട്ടികളെ അറിയിച്ചു. അന്വേഷണത്തില്‍ കുറ്റക്കാരായി കണ്ടെത്തുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി എ.സി മൊയ്ദീന്‍ പറഞ്ഞു
കുട്ടികളെ കായികവിദ്യാഭ്യാസത്തിന്റെ ഭാവയേപ്പറ്റി ആശങ്കവേണ്ടെന്നും മന്ത്രി അവരേ ധരിപ്പിച്ചു കുട്ടികള്‍ ആത്മഹത്യഭീഷണി മുഴക്കിയതിന് പിന്നില്‍ നടന്നത് ഗൂഡാലോചനയാണ് എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.വൈകിട്ട് പൂട്ടിയ ഗേറ്റ് തുറന്ന് കുട്ടികള്‍ മുകളിലെത്തിയത് സ്കൂളിലേ ജീവനക്കാരുടെ അറിവോടെയാണെന്നാണ് പൊലീസ് കരുതുന്നത്. കുട്ടികളെ ഉപയോഗിച്ച് സര്‍ക്കാരിനേ നേരിടാന്‍ നോക്കിയാല്‍ കര്‍ശനനടപടിയുണ്ടാകുമെന്ന് മന്ത്രി ഓര്‍മിപ്പിച്ചിട്ടുണ്ട്