malampuzha-dam-aerial-view-1

നിറഞ്ഞു തുളുമ്പിയ പാലക്കാട്ടെ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. നാലു ഷട്ടറുകളിലൂടെ മൂന്നു സെന്റിമീറ്റർ വെള്ളമാണ് ഒഴുക്കിവിടുന്നത്. നാലു വർഷത്തിനിടെ ആദ്യമായി ഷട്ടറുകൾ തുറക്കുന്നത് കാണാൻ ആയിരത്തിലധികം പേരാണ്  അണക്കെട്ട് പ്രദേശത്ത് തടിച്ചുകൂടിയത്.

 

ഓരോ ഷട്ടറുകൾ തുറക്കുമ്പോഴും ആർപ്പുവിളിയും സന്തോഷവും. നാലു വർഷത്തിനിടെ ആദ്യമായി കാലവർഷക്കാലത്ത് നാലു ഷട്ടറുകളും തുറന്നു. മൂന്നു സെന്റിമീറ്റർ വെള്ളമാണ് തുറന്നു വിട്ടത്. ഷട്ടറുകൾ വഴി പതഞ്ഞൊഴുകിയെത്തിയ വെള്ളം കനാൽ വഴി കൽപ്പാത്തി, ഭാരതപ്പുഴകളിൽ ചേരും.  നേരത്തെ തന്നെ പുഴയോരങ്ങളിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഷട്ടറുകൾ ഉയർത്തുന്നത് കാണാൻ ആയിരത്തിലധികം പേരാണ് മലമ്പുഴയിലെത്തിയത്.

 

ഇനിയുള്ള ദിവസങ്ങളിലും തിരക്കനുഭവപ്പെടും. ജലനിരപ്പുയർന്നതിനാൽ ജില്ലയിൽ പോത്തുണ്ടി, മംഗലം അണക്കെട്ടുകളിലെ വെള്ളവും തുറന്നു വിട്ടിരുന്നു.