kuttiyadi-churam-t

TAGS

മണ്ണിടിച്ചിലിനെത്തുടര്‍ന്ന് അപകടഭീഷണിയിലായ കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ തുടങ്ങി. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാത്തതിലുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിലാണ് മന്ത്രിതലസംഘം ഇടപെട്ടത്.  പൊതുമരാമത്ത് വകുപ്പ് ചുരം ഡിവിഷന്‍ കരാറെടുത്ത നിര്‍മാണപ്രവര്‍ത്തനങ്ങളാണ് സാങ്കേതിക തടസം പറഞ്ഞ് മുടങ്ങിയിരുന്നത്. 

 

താമരശേരി ചുരം വഴി യാത്രാതടസം നേരിട്ടാല്‍ വയനാട്ടിലേക്കെത്താനുള്ള പ്രധാന പാതയായ കുറ്റ്യാടി ചുരത്തിന്റെ അറ്റകുറ്റപ്പണികളാണ് വൈകിയിരുന്നത്. ഗതാഗതക്കുരുക്ക് നീക്കാന്‍ നാട്ടുകാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടി വൈകി. പലതവണ മണ്ണിടിച്ചിലും ഗതാഗതതടസ്സവും ഉണ്ടായിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നായിരുന്നു ആക്ഷേപം. കെഎസ്.ടി.പിക്ക് കരാര്‍ നല്‍കിയെന്ന ന്യായമാണ് ഉദ്യോഗസ്ഥര്‍ നിരത്തിയത്.  ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മന്ത്രിമാരായ ടി.പി.രാമകൃഷ്ണനും എ.കെ.ശശീന്ദ്രനും സാങ്കേതികത്വം പറഞ്ഞുള്ള മെല്ലെപ്പോക്ക് ശരിയല്ലെന്ന് ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. ഇതെത്തുടര്‍ന്നാണ് സൈന്യത്തിന്റെ സേവനം തേടിയത്. 

 

കഴിഞ്ഞദിവസം കനത്തമഴയില്‍ റോഡിലെ മണ്ണും കല്ലും നീക്കിയത് നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്നായിരുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് മന്ത്രിതല ഇടപെടലുണ്ടായത്.