കുട്ടനാട് വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി. വെളിയനാട് ലിബിൻ, ടിബിൻ എന്നിവരെയാണ് കാണാതായത്. ദുരിതാശ്വാസക്യാംപിൽ നിന്ന് വീട്ടിേലക്ക് മടങ്ങിയ രണ്ടുപേരാണ് ഇന്ന് വെള്ളക്കെട്ടിൽ വീണുമരിച്ചത്. തുറവൂര്‍ സ്വദേശിനി പെണ്ണമ്മ, കോട്ടയം തലയാഴം സ്വദേശി രഘുവരന്‍ എന്നിവരാണ് മരിച്ചത്.
അതേസമയം പ്രളയജലമിറങ്ങിയ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ക്യാംപുകളില്‍നിന്ന് മടങ്ങുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ അടങ്ങിയ കിറ്റ് സര്‍ക്കാര്‍ സൗജന്യമായി നല്‍കും.
കുട്ടനാട്ടില്‍ വീടുകളും കൃഷിയിടങ്ങളും ഇപ്പോഴും വെള്ളക്കെട്ടില്‍ മുങ്ങിനില്‍ക്കുകയാണ്. കേരളമാകെ മാനം തെളിഞ്ഞിട്ടും വെള്ളക്കെട്ട് കുട്ടനാട്ടില്‍ മാത്രം കുറഞ്ഞില്ല. ജലനിര്‍ഗമനം കുട്ടനാട്ടില്‍നിന്ന് വളരെ സാവധാനമാണ്. പാടവും വീടും ആറുകള്‍ക്കും തോടുകള്‍ക്കും ഒപ്പം മുങ്ങിനില്‍ക്കുന്നു. വീടുകളിലേക്കുള്ള തിരിച്ചുവരവിന് കാലുകുത്താന്‍പോലും ഇടമില്ല. എണ്ണായിരത്തി നാനൂറിലധികം ഹെക്ടറിലാണ് കൃഷി നശിച്ചത്. കര്‍ഷകന് സര്‍വവും നശിച്ച അവസ്ഥ. ഒരാഴ്ചകൊണ്ട് ഒന്നരയടിയെങ്കിലും വെള്ളം കുറഞ്ഞത് അത്രയും ആശ്വാസം.
പ്രളയമുന്നറിയിപ്പ് നല്‍കുന്നതിലും തുടര്‍നടപടികളിലും വീഴ്ചവരുത്തിയ ചെങ്ങന്നൂര്‍ ആര്‍ഡിഒ ഹരികുമാറിനെ സ്ഥലംമാറ്റി.
ജീവിതം തിരികെ പിടിക്കാനുള്ള തത്രപ്പാടിലാണ് കേരളം. ക്യാംപുകളിലുള്ളവര്‍ പകല്‍ വീടുകളിലെ ശുചീകരണപ്രവര്‍ത്തികളില്‍ മൊഴുകുന്നു. പ്രളയം അവശേഷിപ്പിച്ചവ കഴുക്കി ഉണക്കി എടുക്കുന്ന തിരക്കിലാണ് എല്ലാവരും.
സ്പ്ലൈകോയും ഹോര്‍ട്ടികോര്‍പ്പും ചേര്‍ന്നാണ് ക്യാംപുകളില്‍നിന്ന് മടങ്ങുന്നവര്‍ക്ക് നല്‍കേണ്ട കിറ്റ് തയാറാക്കുന്നത്. അരി, പലവ്യഞ്ജനം, വസ്ത്രം, പച്ചക്കറി എന്നിവ ഉള്‍പ്പെടെ 22 അവശ്യസാധനങ്ങള്‍ അടങ്ങുന്ന കിറ്റ് ക്യാംപുകളില്‍നിന്ന് മടങ്ങുന്ന മുറയ്ക്ക് ആളുകള്‍ക്ക് നല്‍കും.
നെല്ലിയാമ്പതിയിലേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ മോഷ്ടിച്ച ലോറി ഡ്രൈവര്‍ എടപ്പാടം സ്വദേശി ദിനേശിനെ പൊലീസ് അറസ്റ്റുചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന വ്യാജേന ബക്കറ്റ് പിരിവ് നടത്തിയ മൂന്ന് പേർ കണ്ണൂരിൽ അറസ്റ്റിലായി. പെരളശ്ശേരി സ്വദേശി റിഷബ്, അലവിൽ സ്വദേശി സഫാൻ, കക്കാട് സ്വദേശി മുഹമ്മദ് ഇർഫാൻ എന്നിവരാണ് പിടിയിലായത്.