kr-meera

പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയൽറ്റി തുകയായ 1,71,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സാഹിത്യകാരി കെ ആർ മീര‌. കേരളത്തിന്റെ പുനർനിര്‍മാണത്തിനായി ഒരുമാസത്തെ ശമ്പളം സംഭാവന നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തിരുന്നു. 

മാസവരുമാനം ഇല്ലാത്തിനാലാണ് നോവല്‍റ്റി തുക നൽകാന്‍ തീരുമാനിച്ചതെന്ന് മീര പറയുന്നു. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മാസവരുമാനമില്ല. അതുകൊണ്ട്, ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന പുതിയ നോവലിന്‍റെ ഒരു പതിപ്പിന്‍റെ റോയല്‍റ്റിയായ 1,71000/ ( ഒരു ലക്ഷത്തി എഴുപത്തിയോരായിരം ) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കാന്‍ ഡിസി ബുക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

തീരുമാനം നേരത്തെയെടുത്തിരുന്നു. മുഖ്യമന്ത്രി പറഞ്ഞ ഉദ്യമത്തിൽ പങ്കാളിയാകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റെന്ന് മീര മനോരമന്യൂസ്.കോമിനോട് പറഞ്ഞു.