Street-Singers

തെരുവുഗായക സംഘത്തിന് പാടാന്‍ അനുമതി നിഷേധിച്ചതിനെതിരെ കോഴിക്കോട് നഗരത്തില്‍  പാട്ടുപാടി പ്രതിഷേധം.  നഗരത്തിലെ സ്ഥിരം പാട്ടുകാരും ഗുജറാത്ത് സ്വദേശികളുമായ ബാബുവിനും ഭാര്യ ലതയ്ക്കും പിന്തുണയറിച്ച് നൂറു കണക്കിനാളുകളാണ്  മിഠായി തെരുവില്‍ ഒത്തുകൂടിയത്. 

 

തെരുവിന്റെ  കഥ പറഞ്ഞ എസ്.കെ.പൊറ്റക്കാടിനെ സാക്ഷിയാക്കി അവര്‍ പാടി,തെരുവില്‍ പാടാനുള്ള അവകാശത്തിന് വേണ്ടി. പാട്ടിനെ സ്നേഹിക്കുന്ന ഒരുപറ്റം കോഴിക്കോട്ടുകാര്‍ അവര്‍ക്കൊപ്പം പാടി.

 

വിശപ്പാറ്റാന്‍ കൊട്ടിപാടുന്ന ഈ ഗായകസംഘത്തെ തെരുവുകളില്‍ നിന്നും ആട്ടിയോടിക്കുകയാണ്,നവീകരിച്ചതിന് ശേഷം മിഠായിത്തെരുവും ഇവര്‍ക്കന്യമായി എവിടെയും പൊലിസിനെ േപടിക്കണം.തെരുവുകള്‍ ആരുടെയും കുത്തകയല്ലെന്ന സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു പ്രതിഷേധ കൂട്ടായ്മ. പാട്ടിനൊപ്പം നിറങ്ങള്‍ചാലിച്ചും നഗരവീഥിയില്‍  അധികാരികളോടുള്ള പ്രതിഷേധം അടയാളപ്പെടുത്തി.