രാജ്യാന്തര വിമാനത്താവളം ഒരുങ്ങിയെങ്കിലും മട്ടന്നൂർ നഗരസഭക്ക് മാറ്റമൊന്നുമില്ല. ടൗണിലെ വീതികുറഞ്ഞ റോഡുകളും ഗതാഗത കുരുക്കും വിമാനത്താവളത്തിലേക്കുള്ള യാത്ര പ്രയാസകരമാക്കും. മികച്ച താമസസൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്.
കർണാടകയിൽനിന്നും ഇരിട്ടി, വയനാട് ഭാഗങ്ങളിൽനിന്നും വാഹനങ്ങൾ മട്ടന്നൂർ ടൗണിലെത്തിയാണ് വിമാനത്താവളത്തിലേക്ക് പോകുന്നത്. ഇടുങ്ങിയ റോഡുകള്‍ ഗതാഗതക്കുരുക്കുണ്ടാക്കുമെന്ന് ഉറപ്പാണ്. കുറ്റ്യാടി, മാനന്തവാടി, തലശേരി, കൂട്ടുപുഴ, തളിപ്പറമ്പ്, മേലെചൊവ്വ റോഡുകളാണ് വികസിപ്പിക്കേണ്ടത്. കര്‍ണാടകയെ ബന്ധിപ്പിക്കുന്ന കൂട്ടുപുഴ പാലത്തിന്റെ നിര്‍മാണം വനംവകുപ്പ് തടഞ്ഞത് തരിച്ചടിയായി. തുടക്കത്തില്‍ നിര്‍ദേശിച്ച ഗ്രീന്‍ഫീല്‍ഡ് റോഡിന്റെ സാധ്യതകളും അടഞ്ഞമട്ടാണ്.
മട്ടന്നൂരില്‍നിന്ന് കണ്ണൂരിലും തലശേരിയിലുമുള്ള ഹോട്ടലുകളിലെത്തണമെങ്കില്‍ ഇരുപത്തിയഞ്ച് കിലോമീറ്ററിലേറെ സഞ്ചരിക്കണം. വിമാനജീവനക്കാര്‍ക്ക് താമസിക്കാനും സൗകര്യങ്ങള്‍ അത്യാവശ്യമാണ്. അഴീക്കല്‍ തുറമുഖത്തെ ബന്ധിപ്പിച്ച് വിമാനത്താവളത്തിലേക്ക് റയില്‍പാത കൂടി യാഥാര്‍ഥ്യമായാല്‍ വ്യവസായമേഖലയില്‍ വന്‍ വളര്‍ച്ചയുണ്ടാകും. നഗരത്തില്‍ ആധുനിക സൗകര്യങ്ങളോടെ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കാന്‍ ആരോഗ്യവകുപ്പ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവള നഗരമായി വളരേണ്ട നഗരസഭയാണ് മട്ടന്നൂർ. പക്ഷേ നിലവിലെ സാഹചര്യത്തിൽ ആ ലക്ഷ്യത്തിലെത്താൻ വർഷങ്ങളെടുക്കും.