p-kesavadev

 

നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന പി.കേശവദേവിന്റെ കൈയെഴുത്തുരേഖകള്‍ പുരാരേഖാവകുപ്പ് ഏറ്റെടുത്തു. സാഹിത്യവിദ്യാര്‍ഥികള്‍ക്കും ചരിത്രാന്വേഷകര്‍ക്കുമായി രേഖകള്‍ സര്‍ക്കാര്‍ സൂക്ഷിക്കും. പുരാരേഖാവകുപ്പിനുവേണ്ടി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് രേഖകള്‍ ഏറ്റുവാങ്ങിയത്.

 

പി.കേശവദേവിന്റെ സാഹിത്യജീവിതത്തിന്റേയും കേരളത്തിന്റെ നവോത്ഥാനചരിത്രത്തിന്റേയും അടയാളപ്പെടുത്തലുകളാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. പി.കേശവദേവിന്റെ കൈയെഴുത്തുപ്രതികള്‍ക്കു പുറമെ, കത്തുകള്‍, പുസ്തകത്തിന്റെ കവര്‍ പേജുകള്‍ എന്നിങ്ങനെ വിലമതിക്കാനാവാത്ത രേഖകളാണ് അധികവും. തിരുവനന്തപുരം മുടവന്‍മുകളിലെ കേശവദേവിന്റെ വീട്ടിലെത്തി ഭാര്യ സീതാലക്ഷ്മിയില്‍ നിന്നും മന്ത്രി രേഖകള്‍ ഏറ്റുവാങ്ങി.

 

ആധുനിക സങ്കേതകങ്ങള്‍ ഉപയോഗിച്ചു സംരക്ഷിക്കുന്ന രേഖകള്‍ കേശവദേവ് ട്രസ്റ്റിന്റെ ഭാഗമായി തുടങ്ങുന്ന ദേവിന്റെ ലോകം എന്ന മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. ഒപ്പം പി.കേശവദേവിന്റെ രചനകളുടെ ഡിജിറ്റല്‍ കോപ്പിയും ആര്‍ക്കൈവ്സില്‍ ലഭ്യമാക്കും.