യാത്രക്കാരെ ദുരിതത്തിലാക്കി കൊച്ചി കുണ്ടന്നൂരില്‍ വന്‍ ഗതാഗതക്കുരുക്ക്. കുണ്ടന്നൂരിലെ മേല്‍പ്പാല നിര്‍മാണം മൂലമുള്ള തടസ്സങ്ങള്‍ക്ക് പുറമെ ജലവിഭവ വകുപ്പിന്റെ പൈപ്പ് പൊട്ടിയത് പ്രശ്നം കൂടുതല്‍ രൂക്ഷമാക്കി. വാഹനയാത്രക്കാര്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെട്ട് വലഞ്ഞു.
മേല്‍പ്പാല നിര്‍മാണം തുടങ്ങിയത് മുതല്‍ കുണ്ടന്നൂര്‍ ജംങ്ഷനിലെ പതിവ് കാഴ്ചയാണിത്. ദേശീയപാത ദുരിതപാതയായി മാറിയിട്ട് മാസങ്ങള്‍ പിന്നിടുന്നു.അതിന് പുറമെ കുണ്ടന്നൂര്‍ ജംങ്ഷനില്‍ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമായി. ജലവിഭവ വകുപ്പ് റോഡ് പൊളിച്ച് പൈപ്പ് അടയ്ക്കാനുള്ള നടപടി തുടങ്ങിയതോടെ ഇരുവശങ്ങളില്‍ നിന്നുമുള്ള വാഹനങ്ങള്‍ ഒരുഭാഗത്തുകൂടി മാത്രം കടത്തിവിട്ടു. നെട്ടൂര്‍ മുതല്‍ തൈക്കുടം വരെ വാഹനഗതാഗതം സ്തംഭിച്ചു.
ആലപ്പുഴയില്‍ നിന്ന് വന്ന ഈ യാത്രക്കാരന്‍ വാഹനം വഴിയില്‍ ഉപേക്ഷിച്ച് നടന്നാണ് കുണ്ടന്നൂര്‍ വരെയെത്തിയത്. കുണ്ടന്നൂരിലെ മേല്‍പ്പാലംപണി മൂലം ഗതാഗതക്കുരുക്ക് പതിവാണിവിടെ. മേല്‍പ്പാല നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതോടെ ഗതാഗതക്കുരുക്കിന് ഉടനൊന്നും പരിഹാരം ഉണ്ടാകില്ലെന്ന് ഉറപ്പ്.