നോക്കുകൂലി കൊടുക്കാത്തതിനു കടയിൽനിന്നു മുന്തിരിപ്പെട്ടി എടുത്ത് കൊണ്ടുപോയി. പൊലീസ് ഇടപെട്ട് തിരികെ വയ്പ്പിച്ചു. മലപ്പുറം ജില്ലയിൽ കരുളായി അങ്ങാടിയിലെ പഴക്കടയിൽ ഇന്നലെ രാവിലെ 6.30ന് ആണ് സംഭവം. വാഹനത്തിൽ പെട്ടിയിലാക്കി എത്തിയ പഴങ്ങൾ ഇറക്കാൻ ലോഡിങ് തൊഴിലാളികൾ ഉണ്ടായിരുന്നില്ല. ഡ്രൈവർ 6 പെട്ടികൾ കടയിൽ ഇറക്കിവച്ചു.
8.30ന് തൊഴിലാളികൾ എത്തി നോക്കുകൂലി ആവശ്യപ്പെട്ടെങ്കിലും കടയുടമ വഴങ്ങിയില്ല. വാക്ക് തർക്കത്തിനിടെ തൊഴിലാളികളിൽ ഒരാൾ 10 കിലോഗ്രാമിന്റ മുന്തിരിപ്പെട്ടി ബലമായി എടുത്തു കണ്ടുപോയി. കടയുടമ പൂക്കോട്ടുംപാടം പൊലീസിൽ പരാതി നൽകി. എസ്ഐ തൊഴിലാളികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്തതിനെ തുടർന്ന് കൊണ്ടുപോയ തൊഴിലാളി തന്നെ മുന്തിരിപ്പെട്ടി തിരികെ കടയിലെത്തിച്ചു