simon-britto-02

അന്തരിച്ച സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. അന്തിമോപചാരാര്‍പ്പണത്തിനു ശേഷം ബ്രിട്ടോയുടെ ഭൗതികശരീരം കളമശേരി മെഡിക്കല്‍ കോളജിനു കൈമാറി. 

സൈമണ്‍ ബ്രിട്ടോയെ അവസാനമായൊരു നോക്കു കാണാന്‍ സമൂഹത്തിന്‍റെ എല്ലാ തുറകളിലുമുളളവരുടെ ഒഴുക്കായിരുന്നു എറണാകുളം ടൗണ്‍ഹാളങ്കണത്തിലേക്ക്. പൊതുദര്‍ശനത്തിനൊടുവില്‍ പൊലീസും  പാര്‍ട്ടി പ്രവര്‍ത്തകരും  അന്ത്യോപചാരമര്‍പ്പിച്ചു.

ഭാര്യ സീനയും മകള്‍ നിലാവുമടക്കം പ്രിയപ്പെട്ടവര്‍ ബ്രിട്ടോയ്ക്ക് യാത്രാമൊഴിയേകി

ബ്രിട്ടോയുടെ ആഗ്രഹപ്രകാരം ഭൗതിക ശരീരം മെഡിക്കല്‍ കോളജിനു കൈമാറുകയാണെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രഖ്യാപനം പിന്നാലെ വന്നു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഭൗതിക ശരീരം ഏറ്റുവാങ്ങിയതോടെ അനശ്വരതയിലേക്ക് മടങ്ങിയ പ്രിയ സഖാവിന് അഭിവാദ്യമര്‍പ്പിച്ച് ആയിരം കണ്ഠങ്ങള്‍ ഒന്നിച്ച് മുദ്രാവാക്യം മുഴക്കി.