കൊല്ലത്ത് ഇന്ന് രണ്ടു വാഹനാപകടങ്ങളിലായി ഏഴുപേര്‍ മരിച്ചു. എം.സി.റോഡില്‍ ആയൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്നുവയസുകാരിയടക്കം ഒരു കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. പൂയപ്പള്ളിയില്‍ ബൈക്ക് വൈദ്യുതിപോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ജീവന്‍ നഷ്ടമായി.
എം.സി.റോഡില്‍ ആയൂര്‍ കമ്പംകോട് ജംക്ഷ്്ന് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. വടശേരിക്കര സ്വദേശികളായ മിനി മകള്‍ അജ്ഞന, മിനിയുടെ സഹോദരി സ്മിത മകള്‍ മൂന്നുവയസുകാരി ഹര്‍ഷ, കാര്‍ ഓടിച്ചിരുന്ന ചെങ്ങന്നൂര്‍ ആല സ്വദേശി അരുണ്‍ എന്നിവരാണ് മരിച്ചത്. പൂയപ്പള്ളിയില്‍ പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ അപകടത്തില്‍ വെളിനല്ലൂര്‍ സ്വദേശി അല്‍ അമീന്‍, ഇടയ്ക്കിടം ശ്രീക്കുട്ടന്‍ എന്നിവരാണ് മരിച്ചത്.