കാലം മാറുന്നതിനു ഒപ്പം കോലം മാറണമെന്ന തത്വം കൊച്ചിയിലെ ക്വട്ടേഷൻ ടീമുകൾ ഭംഗിയായി നടത്തി കഴിഞ്ഞു. സിനിമാരംഗങ്ങളെ വെല്ലുന്ന രീതിയിലാണ് കൊച്ചിയിലെ ക്വട്ടേഷൻ ടീമുകൾ അടിമുടി ഉടച്ച വാർത്തത്. മുമ്പ് അടിപിടികേസുകളില്‍ ഉള്‍പ്പെട്ടിരുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ ഒാപ്പറേഷന് രീതിയില്‍ മാറ്റം വരുത്തിയാണ് കൊച്ചിയില്‍ വിഹരിക്കുന്നത്. പൊലീസുകാരുടേയും രാഷ്ട്രീയക്കാരുടേയും പിന്തുണയോടെയാണ് പുതിയ ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം എന്ന ആരോപണവും ശക്തമാണ്.
ഭായി നസീര്‍, മരട് അനീഷ്, തമ്മനം ഷാജി എന്നിങ്ങനെ ചിലരില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കൊച്ചിയിലെ ക്വട്ടേഷന്‍ സംഘത്തിന്റെ പുതിയ ഒാപ്പറേഷന് രീതികളാണ് പുറത്തു വരുന്നത്. വിലകൂടിയ കാറുകളും സുരക്ഷക്കായി ചുറ്റും ഇരുപതിലധികം അനുചരന്മാരേയും കൂട്ടി നഗരം കയ്യടക്കിയാണ് പുതിയ ക്വട്ടേഷന്‍ നേതാക്കളുടെ ഒാപ്പറേഷന് . പൊലീസിന്റേയും പൊതുജനത്തിന്റേയും മുന്നിലൂടെ കൊച്ചി ഉള്‍പ്പെടുന്ന നഗരത്തില്‍ തന്നെയാണ് ഈ സംഘങ്ങള്‍ വിഹരിക്കുന്നത്.
പുതിയ ക്വട്ടേഷന്‍ രീതിയുമായി നഗരം അടക്കിവാഴുന്നതില് ഒരാളാണ് പെരുമ്പാവൂര്‍ സ്വദേശി പി.കെ. അനസ്. കൊലക്കേസ് ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതി. കശ്മീരിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത യുഎപിഎ കേസിലും പി കെ അനസ്പ്രതിപ്പട്ടികയിലുണ്ട്. സ്വര്‍ണക്കടത്തും ഹവാലഇടപാടുകളും പ്രധാനതൊഴില്‍.
എന്തിനും പോന്ന യുവാക്കളെ സംഘത്തില്‍ ഉള്‍പ്പെടുത്തിയാണ് ക്വട്ടേഷന്‍ പ്രവര്‍ത്തനം. കാലം മാറിതോടെ വലിയ സെറ്റില്‍മെന്റ് കേസുകളാണ് നിലവില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ അറ്റന്‍ഡ് ചെയ്യന്നതെന്ന് ഇതേ രംഗത്തുള്ളവര്‍ തന്നെ പറയുന്നു. പൊലീസില്‍ നിന്ന് നീതിലഭിക്കാത്ത പലകേസുകളിലും ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചാല്‍ പണം തിരികെ ലഭിക്കുമെന്നാണ് പലരുടേയും സാക്ഷ്യം.
രാഷ്ട്രീയക്കാര്‍ക്കും പൊലീസ് വകുപ്പിലും കാര്യമായി പണമൊഴുക്കുന്നതോടെ ഇവരുടെ ക്വട്ടേഷന്‍ പ്രവര്‍ത്തനം തടയാനും ആരുമില്ലാതായി. തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി വലിയ കാറുകളില്‍ നഗരത്തില്‍ കറങ്ങിനടന്നിട്ടും ഇവരെ പിടികൂടാനോ ക്വട്ടേഷന്‍ തടയിടാനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിലും സംസ്ഥാനത്തിനും പുറത്തും മറ്റ് പ്രമുഖ ക്വട്ടേഷന്‍ സംഘങ്ങളുമായി കൈകോര്‍ത്താണ് പ്രവര്‍ത്തനം.
കൊലക്കേസില്‍ ഉള്‍പ്പെടെ അറസ്റ്റിലായാലും കേരളത്തിലേയും കര്‍ണാടകത്തിലേയും പൊലീസ് ഇവര്‍ക്ക് വിഐപി പരിഗണന നല്‍കുന്നത് ദൃശ്യങ്ങളില്‍ കാണാം. കോടികളുടെ ഇടപാടുകളാണ് ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിലൂടെ കൊച്ചി നഗരത്തില്‍ മാത്രം ഒഴുകുന്നത്. എന്തും ചെയ്യാന്‍ തയാറായി നില്‍ക്കുന്നവരെയാണ് അനസ് ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ കൂടെക്കൂട്ടുന്നത്. എല്ലാവരും ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ തന്നെ.
പൊലീസ് പിടികൂടിയാലും ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയുന്നതോടെയാണ് യുവാക്കളും ഇവരുടെ വലയത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. പ്രമുഖ ബിസിനസ് ആള്‍ക്കാരുമായും ഇത്തരം സംഘങ്ങള്‍ക്ക് അടുത്ത ബന്ധമുണ്ട് .