tvm-airport

വിമാനത്താവളനടത്തിപ്പ്  അദാനിക്ക് കൈമാറുന്നത് തിരുവനന്തപുരം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണവിഷയമാക്കാന്‍ ഇടതുമുന്നണി. ശശി തരൂര്‍ എം.പി സ്വകാര്യവല്‍ക്കരണത്തെ അനുകൂലിക്കുകയാണെന്നാണ് ആരോപണം. ഇടതുമുന്നണി നടത്തിയ പ്രതിഷേധപ്രകടനത്തില്‍ കണ്‍വീനര്‍ എ.വിജയരാഘവന്‍ ശശി തരൂരിനും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്.

 

വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിന് മുന്നില്‍ ഇടതുമുന്നണി സത്യഗ്രഹ സമരത്തിലാണ്. എല്ലാ ഘടകക്ഷികളുടെയും ജില്ലയിലെ പ്രാദേശിക ഘടകങ്ങള്‍ ഊഴമിട്ടാണ് ഓരോദിവസവും സമരം നടത്തുന്നത്. വിമാനത്താവളനടത്തിപ്പ് അദാനിക്ക് നല്‍കിയത് കേന്ദ്രംഭരിക്കുന്ന ബിജെപിയുടെ അഴിമതിയാണ്, അതിന് യുഡിഎഫ് കൂട്ടുനില്‍ക്കുന്നു. ഇതാണ് ഇടതുമുന്നണിയുടെ പ്രചാരണം.

 

ഇന്ന് വിമാനത്താവളത്തിലേക്ക് നടത്തിയപ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഇടതുമുന്നണി കണ്‍വീനര്‍ സ്ഥലം എം.പി ശശി തരൂരിനെയും രൂക്ഷമായി വിമര്‍ശിച്ചു.

 

വിമാനത്താവളത്തിന്റെ വികസനത്തിനുവേണ്ടിയാണ് താന്‍ നിലകൊളളുന്നതെന്നു പറഞ്ഞ ശശി തരൂര്‍ പക്ഷേ, അദാനിയുടെ കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.