വയനാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ മച്ചൂരില്‍ നാലുമാസത്തിനിടെ മൂന്നുപേരാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം പതിനാറുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് അതിര്‍ത്തിഗ്രാമങ്ങളിലെ കര്‍ഷകര്‍ക്കുണ്ടാകുന്നത്.
വയനാട് ബാവലി നിന്നും എട്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കര്‍ണാടക മച്ചൂരായി. അയ്യായിരം പേരെങ്കിലും വനത്താല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് താമസിക്കുന്നു.
ഇതില്‍ വലിയൊരു ശതമാനം പേരും ആദിവാസി വിഭാഗക്കാരാണ്. തൊണ്ണൂറു ശതമാനം പേരും ആശ്രയിക്കുന്നത് കാലിവളര്‍ത്തലും മറ്റ് കാര്‍ഷിക വൃത്തികളുമാണ്. വന്യമൃഗശല്യമാണ് ഇവിടുത്തെ ജീവിതങ്ങളുടെ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
നാഗര്‍ ഹോള ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണെങ്കിലും അഞ്ച് വര്‍ഷം മുമ്പ് വരെ കടുവാ പ്രശ്നം ഇത്ര രൂക്ഷമായിരുന്നില്ല.
കഴിഞ്ഞ നാല് മാസത്തിനിടെ മൂന്ന് പേര്‍ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.പിന്തുടര്‍ന്നോടിയ കടുവയില്‍ നിന്നും ഭാഗ്യം കൊണ്ടാണ് നാഗേഷ് എന്ന പതിനാറുകാരന്‍ രക്ഷപ്പെട്ടത്.
നരഭോജി കടുവയെ പിടികൂടിയെങ്കിലും ഇപ്പോഴും പ്രശ്നക്കാരനായ ഒരു കടുവ കൂടിയുണ്ടെന്ന് നാട്ടുകാര്‍. അതിനെയും തുരത്തണമെന്നാണ് ആവശ്യം.
ഒരോ വര്‍ഷവും ലക്ഷക്കണക്കിന് രൂപയുടെ വിളവ് വന്യമൃഗങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൃത്യമായ നഷ്ടപരിഹാരവും ഇവര്‍ക്ക് ലഭിക്കാറില്ല.