women-pond

കത്തുന്ന വേനല്‍ചൂട് വകവെക്കാതെ ഒരു നാടിന്റെ ദാഹമകറ്റാനുള്ള ശ്രമത്തിലാണ് ഒരു കൂട്ടം സ്ത്രീകള്‍. മലപ്പുറം തിരൂര്‍ പുറത്തൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളികളാണ്  കുളം നിര്‍മാണത്തിലേര്‍പെട്ടിരിക്കുന്നത്.ഇതിനകം തന്നെ 300 ജലസ്രോതസുകളാണ് നവീകരിച്ചിട്ടുള്ളത്.

 

പുറത്തൂരുകാര്‍  വര്‍ഷങ്ങളായി അനുഭവിക്കുന്ന കുടിവെള്ള പ്രശ്നം ഈ വാക്കുകളിലുണ്ട്. ആ ദുരിതം നേരിട്ടറിഞ്ഞവരാണിവര്‍..അതുകൊണ്ടുതന്നെയാണ്  കത്തുന്ന വെയിലൊന്നും  നോക്കാതെ കുളം കുഴിക്കാന്‍ ഇറങ്ങിയത്.പുറത്തൂര്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഇത്തരത്തില്‍ തൊഴിലിറപ്പു തൊഴിലാളികളുടെ  നേതൃത്വത്തില്‍ കുളങ്ങള്‍ നവീകരിച്ചും  നിര്‍മിച്ചു വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ പ്രളയം ഏറെ ബാധിച്ച സ്ഥലങ്ങളിലൊന്നായിരുന്നു പുറത്തൂര്‍.പ്രളയത്തിനു ശേഷം  ഇവിടെ കുടിവെള്ളക്ഷാമം രൂക്ഷമായി.

 

നിലവില്‍ പഞ്ചായത്തില്‍ പ്രളയത്തിനു ശേഷം തൊഴിലുറപ്പു തൊഴിലാളികളുടെ നേതൃത്തവത്തില്‍ മൂന്ന് കുളങ്ങള്‍ കുഴിക്കുകയും 250ല്‍  അധികം ജലസ്രോതസുകള്‍ നവീകരിക്കുകയും ചെയ്തിട്ടുണ്ട്.