Medicalcollege

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശിശുരോഗവിദഗ്ധന്‍ ഡോ.കഫീല്‍ ഖാനുമായുള്ള സംവാദം രാജ്യദ്രോഹപ്രവര്‍ത്തനമാക്കി ചിത്രീകരിച്ച വിഷയത്തില്‍ എസ്.എഫ്.ഐ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് രംഗത്ത്. എസ്.എഫ്.ഐയുടെ കാംപസ് യൂണിറ്റ് സമരത്തിന്റെ ഭാഗമാകുമ്പോഴും സിപിഎം ജില്ലാസെക്രട്ടറി അടക്കമുളളവര്‍ വിദ്യാര്‍ഥികളെ തള്ളിപറയുകയാണ്. അതേ സമയം കോളജ് വിദ്യാര്‍ഥി യൂണിയന്‍ നടത്തുന്ന സമരത്തില്‍ നാളെ മുതല്‍ എം.എസ്.എഫും ഭാഗമാകും

ഡോക്ടര്‍ കഫീല്‍ ഖാനെ പങ്കെടുപ്പിച്ച് കോളജ് യൂണിയന്‍ നടത്തിയ സംവാദം രാജ്യദ്രോഹ പ്രവര്‍ത്തനമാണെന്ന ബി.ജെ.പിയുടെ ആരോപണത്തെ സി.പി.എം ജില്ലാസെക്രട്ടറി അടക്കമുള്ളവര്‍ അനുകൂലിച്ചിരുന്നു. അതേസമയം കോളജ് വികസന സമിതി യോഗത്തിലെ പരാതി പൊലിസിന് കൈമാറിയതിനെതിരെ വിദ്യാര്‍ഥി യൂണിയന്‍ നടത്തുന്ന സമരത്തില്‍ കാംപസ് എസ്.എഫ്്.ഐ യൂണിറ്റും പങ്കെടുക്കുന്നുണ്ട്. ഇക്കാര്യത്തില്‍  സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നാണ് ആവശ്യം.

 

നാളെ മുതല്‍ വിദ്യാര്‍ഥി സമരത്തില്‍ എം.എസ്.എഫും പങ്കെടുക്കും. അതിനിടെ പ്രിന്‍സിപ്പലിന് ദേഹാസ്യാസ്ഥമുണ്ടാകാനിയടയായ സാഹചര്യത്തെ കുറിച്ച് വിദ്യാര്ഥികള്‍ ഖേദം പ്രകടിപ്പിക്കും. കോളജ് യൂണിയന്‍ ചെയര്‍മാന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതു വരെ സമരം തുടരാനാണ് തീരുമാനം