sabha-surrendran-attingal

ആറ്റിങ്ങലിൽ  പ്രചാരണത്തിൽ സജീവമായി എൻഡി എ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. ആറ്റിങ്ങലിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെന്‍ഷൻ ശോഭ സുരേന്ദ്രനേ വിജയിപ്പിക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. അൻപത് ശതമാനം വോട്ടാണ് ആറ്റിങ്ങലിൽ ബിജെപി  ലക്ഷ്യം. 

 

ഇടതുവലതു സ്ഥാനാർഥികൾക്ക് പിന്നാലെ ശോഭ സുരേന്ദ്രനും അങ്കത്തട്ടിലിറങ്ങി. തിരുവന്തപുരത്തെ സ്ഥാനാർഥിയും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ ശോഭ സുരേന്ദ്രൻെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു .  സി പി എംമ്മും കോൺഗ്രസും ഇരുട്ടത്ത് നടത്തുന്ന ബാന്ധവം ജനങ്ങളുടെ പറയണമെന്ന് കുമ്മനം ആവശ്യപ്പെട്ടു

 

രാവിലെ മണ്ഡലത്തിലെത്തിയ ശോഭ സുരേന്ദ്രൻ ശിവഗിരിയിലെ ഗുരുസമാധിയിൽ പ്രാർഥിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിൽ വിജയക്കൊടി പാറിക്കുമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.

 

ടി പി സെൻകുമാർ , പത്മശ്രീ ലക്ഷമിക്കുട്ടിയമ്മ എന്നിവരുടെ സാന്നധ്യം കൺവെഷനിലുണ്ടായി. നരേന്ദ്ര മോദിയുടെ ഭരണനേട്ടവും പിണറായി സർക്കാരിൻെ വീഴ്ചകളും പ്രചാരയുധമാക്കിയാണ് ബി.ജെ.പിയുടെ പ്രചാരണം  . മൂന്ന് സ്ഥാനാർഥികളുടെ കരുത്തരായതോടെ ഓരോ വോട്ടും വിജയത്തിൽ നിർണായകാവും.