swaraj-poster-issue

'സ്റ്റാര്‍ സിങ്ങര്‍' വിവാദം കെട്ടടങ്ങുന്നതിന് മുന്നേയാണ് ആലത്തൂരില്‍ നിന്ന് പോസ്റ്റർ വിവാദം പൊങ്ങിവന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകള്‍ക്ക് മുകളില്‍ അരിവാള്‍ ചുറ്റിക നക്ഷത്രമുള്ള പോസ്റ്റര്‍ പതിച്ചതാണ് പുതിയ വിവാദം. സംഭവത്തില്‍ സിപിഎമ്മിനെതിരെ വിടി ബല്‍റാമും ഷാഫി പറമ്പിലും ആരോപണം ഉന്നയിക്കുകയും ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്ത്വം സിപിഎമ്മിനെന്ന് കോൺഗ്രസിലെ യുവ എം.എൽ.എമാർ ആരോപിച്ചപ്പോൾ മറുപടിയുമായി എം സ്വരാജ് രംഗത്ത് എത്തി. എന്നാൽ സ്വാരാജിന്റെ ന്യായങ്ങൾ തള്ളുന്നതാണ് ആലത്തൂരിൽ നിന്നുള്ള ചിത്രങ്ങൾ തെളിയിക്കുന്നത്.

 

pk-biju-poster

പോസ്റ്റർ വിവാദം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ചര്‍ച്ചയായതോടെയാണ് ആരോപണങ്ങള്‍ക്ക് മറുപടിയുമായി എം സ്വരാജ് രംഗത്ത് എത്തിയത്. തിരഞ്ഞെടുപ്പാണ്, തറവേലകൾ വരാനിരിക്കുന്നതേയുള്ളൂ എന്നാണ് എം സ്വരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. സ്ഥാനാർത്ഥിയുടെ ചിത്രമുള്ള പോസ്റ്ററുകൾ ഒന്നും ഒട്ടിക്കാതെ സിപിഎമ്മിന്റെ ചിഹ്നം പ്രസിൽ നിന്നും വാങ്ങി രമ്യയുടെ പോസ്റ്ററിൽ കോൺഗ്രസുകാർ തന്നെ ഒട്ടിച്ചതാണന്ന് സ്വരാജ് ആരോപിച്ചത്. 

 

എന്നാൽ രമ്യയുടെ ചുവരെഴുത്തിന് മുകളിൽ പി.കെ ബിജുവിന്റെ പോസ്റ്ററുകൾ പതിച്ചതിന്റെ ചിത്രങ്ങള്‍ സാമൂഹമാധ്യമങ്ങളിൽ‌ ഉണ്ട്. ഇതോടെയാണ് സ്വരാജിന്റെ വാദം പൊളിഞ്ഞത്. പികെ ബിജുവിന്റെ ചിത്രമുള്ള പോസ്റ്ററാണ് രമ്യയുടെ ചുവരെഴുത്തിൽ പതിച്ചിരിക്കുന്നത്. സിപിഎം പ്രവർത്തകർ തന്നയാണ് പോസ്റ്റർ വിവാദത്തിന് പിന്നിൽ എന്നതിന്റെ തെളിവാണ് ഇതെന്ന് കോൺഗ്രസുകാർ ആരോപിക്കുന്നു.

 

എം.സ്വരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം