rahul-at-wayanad

രാഹുൽ ഗാന്ധി വയനാട്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങുക കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ. എസ്.പി.ജി സംഘം കല്‍പ്പറ്റയിലെത്തി സുരക്ഷാകാര്യങ്ങൾ വിലയിരുത്തി. മുതിർന്ന നേതാക്കൾ നാളെ രാവിലെ യോഗം ചേർന്ന് നാമനിർദേശ പത്രിക സമർപ്പിക്കുന്ന നടപടിക്രമങ്ങൾ ചർച്ച ചെയ്യും. 

 

അനുയോജ്യമായ സ്ഥലം എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ട് അന്നെന്നാണ് വിലയിരുത്തൽ. ഇവിടെ നിന്നും 400 മീറ്ററാണ് വയനാട് കളക്ടറേറ്റിലേക്കുള്ള ദൂരം. എസ്.പി.ജി സംഘം ജില്ലാ പൊലീസ് മേധാവിയുമായി ആശയവിനിമയം നടത്തി. രാഹുലിനെ എക്കാലത്തെയും വലിയ ഭൂരിപക്ഷത്തിൽ ജയിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ദേശീയ സംസ്ഥാന നേതാക്കൾ.

 

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ നാളെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. രാഹുലിന്റെ നാമനിർദേശകർ, ആരൊക്കെയാകണം എന്ന കാര്യത്തിൽ തീരുമാനമെടുക്കും. മണ്ഡലത്തിലെങ്ങും പ്രചാരണപരിപാടികൾ ആവേശത്തോടെ പുരോഗമിക്കുകയാണ്. 

 

മലപ്പുറത്ത് യു.ഡി.എഫ് യോഗം ചേർന്ന് അടിത്തട്ടിൽ നടത്തേണ്ട പ്രവർത്തങ്ങൾക്ക് രൂപം നൽകി. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.