pradeep

വിഷുദിനത്തില്‍ ആദ്യവിഷുക്കൈനീട്ടത്തിന്റെ ഓര്‍മയിലാണ് കോഴിക്കോട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.പ്രദീപ് കുമാര്‍. തറവാട്ടുവീട്ടില്‍ മുത്തച്ഛന്‍ നല്‍കിയ നാണയത്തുട്ടാണ് ഇന്നും മനസിലെ വിഷുചിത്രം. അമ്മയുടെ വിയോഗത്തിനുശേഷമെത്തിയ വിഷുവിന് ആഘോഷങ്ങളെല്ലാം മാറ്റിവച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ തിരക്കിലാണ് സ്ഥാനാര്‍ഥി.

അമ്മയ്ക്കൊപ്പം കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് തറവാട്ടുവീട്ടില്‍ ഒത്തുചേര്‍ന്ന ആഘോഷിച്ച വിഷുവാണ് സ്ഥാനാര്‍ഥിയുടെ ഓര്‍മ. കൈനീട്ടവും വിഷുസദ്യയും തന്നെയാണ് പ്രധാനം. ജനപ്രതിനിധിയായശേഷവും വിഷുദിനം കുടുംബത്തിനൊപ്പമാണ് കൂടുതലും.

വെസ്റ്റ് ഹില്‍ സ്നേഹഭവനിലെ അന്തേവാസികള്‍ക്കൊപ്പമാണ് ഈ വിഷുദിനത്തില്‍ അധികസമയവും  ചെലവിട്ടത്. സ്ഥാനാര്‍ഥിക്ക് വിഷുവില്ലെങ്കിലും, വ്യക്തികളെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ഥനയ്ക്കൊപ്പം വിഷു കൂടി ആശംസിച്ചാണ് മടക്കം.