jain-kochi

പ്രശസ്ത കൽപിത സർവകലാശാലയായ ജെയിൻ യൂണിവേഴ്സിറ്റിയുടെ പ്രഥമ എക്സറ്റൻഡഡ് ക്യാംപസ് കൊച്ചിയിൽ. ഇൻഫോ പാർക്കിലെ നോളജ് സിറ്റിയിലാണ് ക്യാംപസ് പ്രവർത്തിക്കുന്നത്. കുസാറ്റ് മുൻ വിസി ജെ.ലതയാണ് സർവകലാശാലയുടെ പ്രൊ വൈസ് ചാൻസലർ.

വിദ്യാഭ്യാസ മേഖലയിലെ മുപ്പത് വർഷത്തെ അനുഭവ സമ്പത്തുമായാണ് ജെയിൻ യൂണിവേഴ്സിറ്റി കൊച്ചിയിലേക്കെത്തുന്നത്. കൊമേഴ്സ്, മാനേജ്മെൻറ്, ആർട്സ്, സയൻസ് വിഭാഗങ്ങളിലായി 32 കോഴ്സുകളാണ് കൊച്ചി ക്യാംപസിലുള്ളത്. റെഗുലർ, പ്രഫഷനൽ, ഓണേഴ്സ് സ്ട്രീമുകളിൽ കോഴ്സുകളുണ്ട്. പരമ്പരാഗത കോഴ്സുകൾക്കൊപ്പം തൊഴിലധിഷ്ഠിത വിഷയങ്ങളും ചേർത്താണ് ജെയിൻ സർവകലാശാല അവതരിപ്പിക്കുന്നത്. 

ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള അധ്യാപകരാണ് ജെയിൻ യൂണിവേഴ്സിറ്റിയിൽ ക്ലാസുകൾ നയിക്കുന്നത്. ആദ്യ അക്കാദമിക് വർഷം തന്നെ വിദ്യാർഥികളുടെ ഭാഗത്തു നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പ്രമുഖ കമ്പനികളിലേക്ക് പ്ലേസ്മെൻറ് അവസരങ്ങളും ജെയിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്ക് ലഭിക്കും. ജൂലൈ 28നാണ് ജെയിൻ യൂണിവേഴ്സിറ്റിയിലെ ആദ്യ ബാച്ചിൻറെ ക്ലാസുകൾ ആരംഭിക്കുക.