അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ തിളങ്ങുന്ന വിജയം നേടാനായതിന്റെ സന്തോഷത്തിലാണ് കൊച്ചിക്കാരൻ അതുൽ മനോജ് . ദേശീയ തലത്തിൽ ഇരുപത്തിയൊമ്പതാം റാങ്ക് നേടിയ അതുലിന് സംസ്ഥാനത്തെ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനവും കിട്ടി.
രണ്ടു വർഷത്തെ കഠിനാധ്വാനത്തിലൂടെ സ്വന്തമാക്കിയ വിജയത്തിന്റെ മധുരമാണ് അതുൽ നുണയുന്നത് . വലിയ വിജയത്തിന്റെ രഹസ്യത്തെ പറ്റി ചോദിച്ചാൽ ചിട്ടയായ പഠനവും ആത്മവിശ്വാസവുമെന്നാണ് റാങ്കുകാരന്റെ മറുപടി.
ഹാവൽസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റായ എം.പി.മനോജിന്റെയും ചന്തിരൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ദീപയുടെയും മകനാണ്. മകന്റെ പരിശ്രമത്തിനൊപ്പം കൊച്ചി ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലനവും കൂടി ചേർന്നപ്പോഴാണ് മികച്ച വിജയം സാധ്യമായതെന്ന് മാതാപിതാക്കളുടെ സാക്ഷ്യം
ഇനി വരാനുള്ള എയിംസ്, ജിപ്മർ പ്രവേശന പരീക്ഷകളിലും വലിയ വിജയം സ്വപ്നം കാണുകയാണ്അതുൽ .