adhil

ഇടുക്കി അടിമാലി പണിക്കന്‍കുടി സ്വദേശിയായ എട്ട് വയസുകാരന്‍ ചികില്‍സാ സഹായം തേടുന്നു. ഹൃദയസംബന്ധമായ അസുഖം നേരിടുന്ന കുട്ടിക്ക്  ഇനിയുള്ള ചികില്‍സയ്ക്ക്  അറുപത് ലക്ഷം രൂപയോളം ആവശ്യമാണ്.  

ആഥില്‍ അനീഷിന് പഠിക്കാനും സ്ക്കൂളില്‍പോകാനും കൂട്ടുകാരോടൊത്ത് കളിക്കാനുമെല്ലാം വലിയ ആഗ്രഹമുണ്ട്. എന്നാല്‍ ഈ രണ്ടാം ക്ലാസുകാരന് ഈ വര്‍ഷം സ്കൂളില്‍ പോകാന്‍ സാധിച്ചിട്ടില്ല. സ്ക്കൂളിലേയ്ക്കുള്ള വഴിയില്‍ ആഥില്‍ ശ്വാസം മുട്ടി തളര്‍ന്നുവീഴുന്നത് പതിവായതോടെയാണ്  മാതാപിതാക്കള്‍ കുട്ടിയെ സ്ക്കൂളിലയക്കാതായത്. പണിക്കന്‍കുടി കുരിശിങ്കല്‍ അനീഷിന്റെയും രോഹിണിയുടെയും  മൂത്ത മകനാണ് ഈ രണ്ടാം ക്ലാസുകാരന്‍.

ജന്മനാ ഒരു ഹൃദയവാല്‍വ് ഇല്ലാത്ത ആഥിലിനെ ഇതിനോടകം രണ്ട് ശത്രക്രിയകള്‍ക്ക് വിധേയമാക്കി. പക്ഷെ എട്ടാം വയസില്‍ നടത്തേണ്ട ശത്രക്രിയക്ക്  ഇവരുടെ കയ്യില്‍ പണമില്ല. ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് ഇതുവരെയുള്ള ചികില്‍സ നല്‍കിയത്.  ആകെ അറുപത് ലക്ഷം രൂപയുണ്ടെങ്കിലെ ചികില്‍സ മുന്നേട്ട്പോകു. ഉടന്‍ എട്ടരലക്ഷം രൂപ ആവശ്യമാണ്. സ്വന്തമായി വീടും സ്ഥവുമില്ലാത്ത, കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്നു. ഈ കുരിന്നിന്റെ  മുഖത്ത് പുഞ്ചിരി നിറയാന്‍, സുമനസുകളുടെ  സഹായം വേണം.