സാഹിത്യകാരന്‍ യു.എ.ഖാദറിന്റെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. മന്ത്രിമാരായ ടി.പി.രാമകൃഷ്ണനും എ.കെ.ശശീന്ദ്രനും അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വസതിയിലെത്തി സന്ദര്‍ശിച്ച ശേഷമാണ് തീരുമാനമറിയിച്ചത്. സാഹിത്യകാരനെന്ന നിലയില്‍ തന്നെ അംഗീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് യു.എ.ഖാദര്‍ പറഞ്ഞു.
ശ്വാസകോശ സംബന്ധമായ രോഗമാണ് യു.എ.ഖാദറിനെ വലയ്ക്കുന്നത്. അടുത്തിടെ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയനായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്. വിഷയം ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രിയാണ് മന്ത്രിമാരോട് അദ്ദേഹത്തെ നേരില്‍ക്കാണാന്‍ നിര്‍ദേശിച്ചത്. പൊക്കുന്നിലെ അക്ഷരത്തിലെത്തിയ മന്ത്രിമാര്‍ ചികില്‍സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചു.
എഴുത്തിന്റെ തിണ്ണബലത്തിലാണ് തന്നെ ഇപ്പോഴും വിലയിരുത്തുന്നതെന്നും സഹായം അനുവദിച്ചതില്‍ സന്തോഷമുണ്ടെന്നും യു.എ.ഖാദര്‍ പറഞ്ഞു. പുരുഷന്‍ കടലുണ്ടി എം.എല്‍.എയും മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു.