kochi-marine-drive

കൊച്ചി മറൈന്‍ ഡ്രൈവ് നവീകരിക്കാന്‍  മാസ്റ്റര്‍ പ്ലാന്‍ വേണമെന്ന് ഹൈക്കോടതി . മറൈന്‍ ഡ്രൈവ് സംരക്ഷിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ വീഴ്ചവരുത്തിയെന്ന  പൊതുതാല്‍പര്യഹര്‍ജിയില്‍ വിശാലകൊച്ചി വികസന അതോറിറ്റിക്ക് ഹൈക്കോടതി നോട്ടീസയച്ചു .  

പാരിസിന് ഈഫല്‍ ടവറും  ലണ്ടന് ടവര്‍ ബ്രിഡ്ജും  മുംെബയ്ക്ക ്ഗേറ്റ് വേ ഒാഫ് ഇന്ത്യയും പോലാണ് കൊച്ചിക്ക് മറൈന്‍ ഡ്രൈവ് . എന്നിട്ടും ഈ മനോഹരതീരം സംരക്ഷിക്കുന്നകാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് കടുത്ത അനാസ്ഥയെന്ന് ചൂണ്ടിക്കാട്ടിയാണ്  കൊച്ചി സ്വദേശി രഞ്ജിത് ജി തമ്പി പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. മറൈന്‍ ഡ്രൈവിനെ മനോഹരമാക്കാന്‍  വിശാല കൊച്ചി വികസന അതോറിറ്റിയാണ് ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയത് . എന്നാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല . വാക്്വേയില്‍ പാകിയ ടൈലുകള്‍ പലയിടത്തും ഇളകികിടക്കുന്നു.

അഴുക്കുചാലില്ലാത്തതും സഞ്ചാരികള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു . പലയിടത്തും വഴിവിളക്കുകള്‍ കത്തുന്നില്ല . സാഞ്ചാരികള്‍ക്ക് ഇരിക്കാനായി സ്ഥാപിച്ചിട്ടുള്ള ബെഞ്ചുകളും തകര്‍ന്നു കിടക്കുന്നു . ഇവിടെ കുന്നുകുടുന്ന മാലിന്യം സ്ഥിരമായി നീക്കാനും സംവിധാനമില്ല . ഈ ഭാഗത്തെ ഫ്ളാറ്റുകളില്‍ നിന്നടക്കം മാലിന്യം കായലില്‍ നിക്ഷേപിക്കുന്നുണ്ട് . ഈ സാഹചര്യത്തില്‍ മറൈന്‍ ഡ്രൈവ് സംരക്ഷിക്കാന്‍  ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം . ഹര്‍ജി പരിഗണിച്ച ചീഫ് ജസ്്റ്റീസ് ഋഷികേശ് റോയിയും ജസ്റ്റീസ് എകെ ജയശങ്കരന്‍ നമ്പ്യാരും  അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജിസിഡിഎയ്ക്ക് നോട്ടീസ് നല്‍കിയത് .