മലയാളത്തെ ഗസല്‍ മഴയില്‍ നനഞ്ഞ പാട്ടുകാരന്‍ ഉമ്പായിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്സ്,.ഗസല്‍ എന്ന കാവ്യശാഖയെ സാധരണക്കാരുടെ ഇടയിലേക്ക് കൂട്ടിക്കൊണ്ടുവന്ന കലാകാരനായിരുന്നു ഉമ്പായി. ആസ്വാദക ലക്ഷങ്ങളാണ് ഇന്നും ഉമ്പായിയുടെ സംഗീതം നെഞ്ചോട് ചേര്‍ത്തിരിക്കുന്നത്.
ആരും സഞ്ചരിക്കാത്ത വഴികളിലൂടെ യാത്രചെയ്ത ഒറ്റയാനാണ് ഉമ്പായി. പണ്ഡിതസദസുകളിലും കൊട്ടാരങ്ങളുടെ അകത്തളങ്ങളിലും മുഴങ്ങിയ ഒരു സംഗീത ശാഖയെ സാധാരണക്കാരന്റെ ഇടയിലെത്തിച്ച യാത്രയാണ് ആ ജീവിതം.
ഉമ്പായിയുടെ ഗസല്‍ ഈണങ്ങള്‍കേട്ട് ആദ്യം പലരും നെറ്റിചുളിച്ചു. പക്ഷെ മലയാളത്തിലും കാതിന് ഇമ്പമാവുന്ന ഗസല്‍ ആവാം എന്ന് സ്വന്തം ശബ്ദത്തിലൂടെ തെളിയിച്ചോടെ ആരാധകര്‍ ആ പാട്ടുകളെ നെഞ്ചോട് ചേര്‍ത്തു.എണ്ണിയാല്‍ ഒടുങ്ങാത്ത സുഹൃത്തുക്കളാണ് ഗസല്‍പൂക്കുന്ന രാത്രികളില്‍ ഉമ്പായിക്ക് കൂട്ടായിരുന്നത്.ബാബുരാജിനെയും എരഞ്ഞോളി മൂസയേയുമെല്ലാം വളര്‍ത്തിയ മലബാറിന്റെ സ്നേഹം ഉമ്പായിക്കും ആവോളം ലഭിച്ചു.
കുടുംബത്തെയും യാത്രകളേയും ഒരു പോലെ സ്നേഹിച്ചു ഉമ്പായി. വിരഹത്തിന്റെ ധ്വനി പല ഗസലുകളിലും മുഴങ്ങി കേട്ടു.ഓര്‍മകളുടെ ഒന്നാം വയസില്‍ പറയാനുള്ളത് ഇത്രയാണ്....പ്രിയ ഉമ്പായി..എത്രയോ കാലത്തെ പ്രയത്നത്തിന്റെ ഫലമാണ് നിങ്ങളിലെ പാട്ടുകാരന്‍ നിങ്ങള്‍ ഓര്‍മകളില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല