tvm-web

പ്രളയത്തിലകപ്പെട്ടവരെ സഹായിക്കാന്‍ തലസ്ഥാനം സജീവം. പ്രസ്ക്ലബ് ഉള്‍പ്പെടെയുള്ള സഹായകേന്ദ്രങ്ങളില്‍ ആവേശകരമായ പ്രതികരണമാണ് നാട്ടുകാരില്‍ നിന്നുണ്ടാകുന്നത്. ദുഷ്പ്രചാരണം ആദ്യഘട്ടത്തില്‍ സഹായം ലഭിക്കുന്നതിനു തടസമായിട്ടുണ്ടെന്നു സന്നദ്ധ സേവകര്‍ പറയുന്നു

കഴിഞ്ഞ തവണത്തേതിനു സമാനമായി ചെറുപ്പക്കാരുടെ മൊബൈലുകള്‍ എല്ലാം സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ അയക്കുന്ന തിരക്കിലാണ്. സഹായമെത്തിക്കുന്നവരില്‍ നിന്നു അതു ഏറ്റുവാങ്ങാനും പ്രത്യേകം ബോര്‍ഡുകള്‍ പതിച്ച പായ്ക്കറ്റുകളാക്കാനും നിരവധി കയ്യുകള്‍. എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാനുള്ള മനസുകള്‍ക്ക് മറ്റൊന്നും ചിന്തിക്കാനുള്ള സമയവുമില്ല. എന്നാലും മനസിലുള്ള വിഷമം മറച്ചു വെയ്ക്കുന്നില്ല

തിരുവനന്തപുരം പ്രസ്ക്ലബില്‍ മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ച സഹായ കേന്ദ്രത്തിനു ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം കോര്‍പറേഷനിലും ,റവന്യു വകുപ്പിന്‍റെ നേതൃത്വത്തില്‍ എസ്.എം.വി സ്കൂളിലും,സൗഹൃദ കൂട്ടായ്മയുടെ നേതൃത്വ്തിലും  സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു