സാഹസിക വിനോദപ്രേമികളെ ഹരംകൊള്ളിച്ച് കോതമംഗലം ഭൂതത്താൻകെട്ടിൽ ഫോർവീലർ മഡ് റേസ്. എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, ഭൂതത്താൻകെട്ട് DMC യും സംയുക്തമായി സംഘടിപ്പിച്ച ഓണം ഫെസ്റ്റിന്റെ ഭാഗമായാണ് മൽസരം സംഘടിപ്പിച്ചത്.
നാല്‍പ്പത് മല്‍സരാര്‍ഥികള്‍, പ്രകൃതിദത്തമായ ട്രാക്ക്, ആവേശത്തോടെ ആര്‍പ്പുവിളിക്കാന്‍ കാണികളുടെ നീണ്ടനിര. ഭൂതത്താന്‍കെട്ടിലെ അഞ്ചാമത് മഡ് റേസിന്റെ രസച്ചേരുവകളെല്ലാം ഒന്നിനൊന്നു മെച്ചം. ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നിട്ടിരിക്കുന്നതിനാൽ വെള്ളം വറ്റിയ റിസർവോയറിലാണ് മഡ് റേസ് സംഘടിപ്പിച്ചത്. പ്രകൃതി രമണീയമായ പ്രകൃതി ദത്ത ട്രാക്കാണ് ഭൂതത്താൻകെട്ട് മല്‍സരത്തിന്റെ പ്രത്യേകത.
അപ്സൈഡ് , ഡൗൺഹില്ല്, സ്ലെഷ്, റോക്ക്, റിവർസൈഡ്, റിവർറണ്‍ തുടങ്ങിയ ട്രാക്കുകൾ മനോഹരമായി ഒരുക്കിയിരുന്നു. പെട്രോൾ, ഡീസൽ, ഓപ്പൺ ക്ലാസ് എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മല്‍സരം സംഘടിപ്പിച്ചത്.