mariam-thrasia

കുടുംബങ്ങളുടെ മധ്യസ്ഥയും ഹോളിഫാമിലി സന്യാസസമൂഹത്തിന്റെ സ്ഥാപകയുമായ മലയാളി സന്യാസിനി മദര്‍ മറിയം ത്രേസ്യയെ ഫ്രാന്‍സീസ് മാര്‍പ്പാപ്പ ഞായറാഴ്ച വിശുദ്ധപദവിയിലേക്കുയര്‍ത്തും. വിശുദ്ധപ്രഖ്യാപനത്തോടനുബന്ധിച്ച് നടക്കുന്ന വിശുദ്ധകുര്‍ബാനയില്‍ മലയാളി വൈദികന്‍  മാത്യു സോബിന്‍ കണിയാംപറമ്പില്‍ വത്തിക്കാനിലെ ഒരുക്കങ്ങളെക്കുറിച്ച്  വിവരിക്കുന്നു:

വത്തിക്കാനില്‍ ഇന്ത്യന്‍ സമയം  ഉച്ചയ്ക്ക് ഒന്നരയ്ക്കു നടക്കുന്ന ശുശ്രൂഷയ്ക്കിടെയാണ് മദര്‍ മറിയം ത്രേസ്യയെ ഫ്രാന്‍സീസ് പാപ്പ വിശുദ്ധപദവിയിലേക്കുയര്‍ത്തുക. മറിയം ത്രേസ്യയ്ക്കൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മറ്റു നാലുപേരെയും വിശുദ്ധരായി പ്രഖ്യാപിക്കും. മറിയം ത്രേസ്യയുടെ മാതൃരൂപതാധ്യക്ഷന്‍ എന്ന നിലയില്‍ ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സഹകാര്‍മികനാകും. വിശുദ്ധപദവി  പ്രഖ്യാപനത്തിന് മുന്നോടിയായി നാളെ നാലിന് റോമിലെ മേരി മെജോറ ബസിലിക്കയില്‍ ഒരുക്കശുശ്രൂഷ നടത്തും. രാവിലെ പത്തിന്  റോമിലെ സെന്റ് അനസ്താസിയ ബസിലിക്കയില്‍ സിറോ മലബാര്‍സഭ മേജര്‍ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ  മുഖ്യ കാര്‍മികത്വത്തില്‍  കൃതജ്ഞതാ ബലി അര്‍പ്പിക്കും.