മലയാളികളുള്ളിടത്തോളം കാലം നിലനില്‍ക്കുന്ന ആയിരത്തിലധികം ഗാനങ്ങള്‍ കൈരളിക്കു നല്‍കിയ വലയാര്‍ രാമവര്‍മ്മ ഓര്‍മ്മയായിട്ടു നാളേക്കു 44 വര്‍ഷം പൂര്‍ത്തിയാവുന്നു. ഗാനങ്ങളില്‍ ഏറെയും പിറന്നുവീണത് പഴയ മദ്രാസ് പട്ടണത്തിലായിരുന്നു. ചെന്നൈയിലെത്തിയ കവിയുടെ മകന്‍ ശരത്ചന്ദ്രവര്‍മ്മ അച്ഛനെ കുറിച്ചും പാട്ടുകളെ കുറിച്ചുമുള്ള ഓര്‍മ്മകള്‍ മനോരമ ന്യൂസുമായി പങ്കുവച്ചു.
പദങ്ങള്‍കൊണ്ടു സങ്കല്‍പ സ്വര്‍ഗം പണിതുനല്‍കിയ കവി. നിത്യജീവിതം ഇങ്ങനെ വരികളില്‍ കോര്‍ത്ത മറ്റരാളില്ലാത്തതു കൊണ്ടുതെന്നാണ് കേരളം വയലാറെന്ന നാലക്ഷരത്തെ ഇത്രയും ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തുന്നത്.പാട്ടിന്റെ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സുന്ദരിയെ കാണുമ്പോള്‍ ശരാശരി മലയാളി അറിയാതെ മൂളിപോകും.
വയലാറിന്റെ തൂലികയില്‍ നിന്ന് വരികൾ ഉതിര്‍ന്നുവീണതെല്ലാം മദ്രാസ് പട്ടണത്തിലായിരുന്നു.വയലാര്‍ വീട്ടിലെത്തുമ്പോഴുണ്ടായിരുന്ന സന്തോഷക്കടല്‍ ശരത് ചന്ദ്രവര്‍മ്മയുടെ മനസിലുണ്ട് കാലം മാറിയതോടെ അച്ഛന്റേതുപോലെ പാട്ടുകള്‍ അസാധ്യമാണെന്നു കവികൂടിയായ മകന് ജീവിതം കൊണ്ടു ബോധ്യമുണ്ട്