mani-car

രണ്ടുവർഷത്തിനിടെ എം.എം.മണി ഇന്നോവയുടെ ടയർ മാറ്റിയത് 34 എണ്ണമെന്ന് വിവരാവകാശരേഖ പറയുന്നതായി സമൂഹമാധ്യമങ്ങളില്‍ കുറിപ്പ്. പിന്നാലെ വീണ്ടും ഇന്നോവയും അതിനൊപ്പം ടയറുകളും സിപിഎം എതിര്‍പക്ഷത്തുള്ള ട്രോള്‍ ഗ്രൂപ്പുകളിലും പേജുകളിലും കറങ്ങുകയാണ്. ട്രോൾ ഗ്രൂപ്പുകളിലാണ് ഇതാദ്യം എത്തിയത്. ആവശ്യപ്രകാരം ലഭിച്ച വിവരാവകാശ രേഖയുടെ പകർപ്പ് സഹിതം ഒട്ടേറെ പേരാണ് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കിട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മന്ത്രി എംഎം മണി തന്റെ ഒൗദ്യോഗിക കാറായ ഇന്നോവയുടെ ടയർ മാറ്റിയത് 34 എണ്ണമാണ്. പത്തു തവണയായിട്ടാണ് അദ്ദേഹം 34 ടയറുകൾ മാറ്റിയതെന്നും വിവരാവകാശ രേഖയിൽ വ്യക്തമാണ്. ഇതേ കുറിച്ച് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം.

mani-car-new

കുറിപ്പ് ഇങ്ങനെ: പല തുള്ളി പെരു വെള്ളം മെത്തഡോളജിയിൽ എങ്ങനെ ശതകോടികളുടെ അഴിമതി നടത്താം എന്നതിൽ മറ്റ് സർക്കാറുകൾക്ക് മാത്രകയാണ് വിജയൻ സർക്കാർ. ഒരു ഉദാഹരണം പറയാം. മന്ത്രി മണിയുടെ ഇന്നോവ കാറിന്റെ ടയറ് വെച്ച് എങ്ങനെയാണ് മൂന്ന് നാല് ലക്ഷം ഖജനാവിനെ 'വഹിച്ചത്' എന്നറിഞ്ഞാൽ സോണിയ ഗാന്ധി ഒക്കെ ചമ്മി പോകും. മന്ത്രി എം.എം മണിയുടെ 2017 മോഡൽ ഇന്നോവക്ക് കഴിഞ്ഞ രണ്ട് കൊല്ലത്തിൽ ടയർ മാറ്റിയത് 34 എണ്ണമാണ്. പതിനായിരം മുതൽ പതിമൂന്നായിരം വരെയാണ് ഒരു ഇന്നോവ ടയറിന്റെ വില. ഒരു തവണ നാല് ടയർ എന്ന കണക്കിൽ 8 തവണ മന്ത്രിയുടെ കാർ ടയർ മാറിയിട്ടുണ്ടാവും. (വിവരാവകാശ രേഖ പ്രകാരം 10 തവണ)

mani-car-troll

ഉദ്ദേശം അമ്പതിനായിരം മുതൽ എഴുപതിനായിരം കിലോമീറ്റർ വരെ ഒരു ടയറിന് കേരളത്തിലെ റോഡിൽ ഓടാം. അങ്ങനെ നോക്കിയാൽ മന്ത്രി മണി ഏകദേശം നാല് ലക്ഷം കിലോമീറ്റർ ഓടിയിട്ടുണ്ടാവണം ഈ മുപ്പത്തിനാല് ടയറുകൾ വെച്ച്. കേരളത്തിൽ 100 കിലോമീറ്റർ ഹൈവേ യാത്രക്ക് തന്നെ രണ്ടര മണിക്കൂർ സമയം വേണം. അതായത് ഒരു മണിക്കൂറിൽ 40 കിലോമീറ്റർ. അപ്പൊ നാല് ലക്ഷം കിലോമീറ്റർ സ്റ്റേറ്റ് കാറിൽ ചീറിപായാൻ മന്ത്രി എടുത്തത് 10000 മണിക്കൂർ ആവും. മൂന്നാർ പോലെയുള്ള ഹൈറേഞ്ച് കയറാൻ കൂടുതൽ സമയം എടുത്തെങ്കിലെ ഉള്ളൂ. പക്ഷെ ദുഖകരമായ വാർത്ത എന്താന്ന് വെച്ചാൽ ഒരു വർഷം ആകെ 8760 മണിക്കൂർ മാത്രമേ ഉള്ളൂ. അപ്പൊ മണി കഴിഞ്ഞ രണ്ട് കൊല്ലത്തിൽ 416 ദിവസവും കാറിൽ തന്നെയാവും താമസിച്ചത്.

 

മറ്റ് മന്ത്രിമാർക്ക് മൂന്നാം ക്ലാസിനേക്കാൾ എഡ്യൂക്കേഷൻ ഉള്ളത് കൊണ്ടും കണക്ക് അറിയാവുന്നത് കൊണ്ടും കുറച്ച് ഭേദം ഉണ്ട് ടയറുകളുടെ എണ്ണത്തിൽ. എന്നാലും കേവലം ഒരു തവണ മാത്രം ടയർ മാറ്റിയ മന്ത്രി സുനിൽ കുമാറും, മന്ത്രി ചന്ദ്രശേഖരനും, മുഖ്യന്റെ സ്പെയർ കാറും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.