അടിമുടി മാറുകയാണ് വയനാട്ടിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ കാരാപ്പുഴ ഡാം. സഞ്ചാരികളുടെ ഇഷ്ട സ്ഥലമാകാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.
കാരാപ്പുഴ നിങ്ങളെ സ്വാഗതം ചെയ്യുകയാണ്. വയനാട്ടിൽ വന്നാൽ സന്ദർശിക്കേണ്ട ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണിത്.
കാഴ്ചകളോടെപ്പം വിനോദങ്ങളും ആവേശമാകും.വിവിധ സാഹസിക-വിനോദ റൈഡുകളും സിപ്പ് ലൈനുമെല്ലാം പ്രവര്‍ത്തനം തുടങ്ങുന്നതോടെ കാരാപ്പുഴ അണിഞ്ഞൊരുങ്ങും.
4 കോടി ചെലവിട്ടുള്ള പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. വാച്ച് ടവറുകള്‍, പാലം, കുളം തുടങ്ങിയവയുടെ പണികളാണ് ഇതിൽ ചിലത്.
ഡാമിനോട് ചേര്‍ന്നുള്ള രണ്ട് കുന്നുകളിലാണ് വാച്ച് ടവറുകള്‍.സാഹസിക വിനോദത്തിനുള്ള സംവിധാനങ്ങളും അവസാനഘട്ടത്തിലാണ്. സിപ്പ് ലൈന്‍ മുതല്‍ ട്രംപോളിന്‍ പാര്‍ക്ക് വരെയുള്ളവയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ഈ വർഷം തന്നെ പ്രവര്‍ത്തനം ആരംഭിക്കും.
ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ സിപ്പ് ലൈനാണ് ഇതെന്ന് അധികൃതര്‍ പറയുന്നു. പണികൾ പെട്ടന്ന് പൂർത്തിയാക്കണമെന്നും സന്ദര്‍ശനത്തിന് കൂടുതൽ സമയം അനുവദിക്കണമെന്നാണ് ആവശ്യം