eruma-31

തിരുവല്ലയിൽ വിരണ്ടോടിയ എരുമയെ മയക്കുവെടി വെച്ച് ബന്ധിച്ചു. ളായിക്കാട് സ്വദേശിയുടെ എരുമയാണ് വിരണ്ടോടിയത്. കോട്ടയത്ത് നിന്നെത്തിയ വിദഗ്ധരാണ് എരുമയെ മയക്കുവെടി വെച്ച് വീഴ്ത്തിയത്. 

 

ശനിയാഴ്ച വൈകീട്ടാണ് എരുമ വിരണ്ടോടിയത്. മൂന്ന് ദിവസമായി എരുമക്കായുള്ള തിരച്ചിൽ തുടരുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ എരുമയെ പെരുന്തുരുത്തി മെഡിസിറ്റിക്കു സമീപമുള്ള ചതുപ്പുനിലത്ത് കണ്ടെത്തി. ഉടമയും നാട്ടുകാരും ചേർന്ന് കയറിട്ടുകുരുക്കാൻ ശ്രമിച്ചതോടെ വീണ്ടും അക്രമാസക്തമായി. ആളുകൾ അടുത്തെത്തുമ്പോൾ അക്രമാസക്തമായി ഓടിച്ചതിനാൽ അഗ്നിശമനസേനയുടെ സഹായം തേടിയെങ്കിലും രാത്രിയായതിനാൽ അവർ തിരിച്ചുപോയി.

 

പിന്നാലെ നാട്ടുകാർ പരാതി നൽകിയതോടെ അധികൃതർ ഇടപെട്ട് വിവരം ജില്ലാ കലക്ടറെ അറിയിച്ചു. തുടർന്ന് അഗ്നിശമനസേന, റവന്യൂ, മൃഗസംരക്ഷണ വകുപ്പ്, റവന്യൂ, പൊലീസ് അധികൃതർ സ്ഥലത്തെത്തി. കലക്ടറുടെ അനുമതി ലഭിച്ചതോടെ കോട്ടയത്തു നിന്നെത്തിയ വിദഗ്ധർ മയക്കുവെടി വച്ചു. 6 മണിയോടെ ആദ്യത്തെ മയക്കുവെടി വച്ചെങ്കിലും എരുമയുടെ ദേഹത്ത് കൊണ്ട് തെറിച്ചുപോയി.

 

ശക്തമായ മഴ തടസ്സമായി. രണ്ടാമത് വെടിവെച്ചെങ്കിലും ഏൽക്കാതെ പോയി. രാത്രി ഏഴ് മണിയോടെ മൂന്നാമത്തെ ശ്രമത്തിലാണ് പോത്തിനെ വെടി വെച്ച് വീഴ്ത്താനായാത്.