shark

250 കിലോ ഭാരമുള്ള ഭീമൻ സ്രാവ് ചൂണ്ടയിൽ കുടുങ്ങി. വിഴിഞ്ഞം കടപ്പുറത്താണ് ഈ കൂറ്റൻ മത്സ്യം ചൂണ്ടയിൽ കുരുങ്ങിയെത്തിയത്. അച്ചിണി സ്രാവെന്ന് അറിയപ്പെടുന്ന മത്സ്യത്തിന് 250 കിലോ തൂക്കമുണ്ട്. ചൂണ്ടയിൽ കുരുങ്ങിയെന്ന് ഉറപ്പായിട്ടും കീഴടങ്ങാൻ വമ്പൻ സ്രാവ് തയ്യാറായില്ലെന്ന് വള്ളക്കാർ പറയുന്നു. കുറേ ദൂരം മത്സരയോട്ടം നടത്തിയ ശേഷമാണ് സ്രാവ് കരയ്ക്കടിഞ്ഞത്.

കരയിലെത്തിച്ചതും സ്രാവിനെ കാണാൻ ജനങ്ങൾ തടിച്ചുകൂടി. വണ്ടിയിൽ കയറ്റാൻ തന്നെ ഏകദേശം ഒരുമണിക്കൂറിലേറെ എടുത്തുവെന്നും നാട്ടുകാർ പറയുന്നു. വടക്കൻ കേരളത്തിലെ മത്സ്യക്കമ്പോളത്തിലേക്ക് സ്രാവിനെ കയറ്റി അയച്ചു.