ആലപ്പുഴ ബൈപ്പാസ് നിര്‍മാണത്തിന്റെ ജോലികള്‍ ഇഴയുമ്പോള്‍ പ്രതിഷേധവുമായി ഇമ്പമാര്‍ന്ന പാട്ടും.... 'വീ വാണ്ട് ബൈപ്പാസ്' കൂട്ടായ്മയാണ് പാട്ടുകേള്‍പ്പിച്ചും പണിപൂര്‍ത്തിയാക്കാന്‍ അധികാരികളെ പ്രേരിപ്പിക്കുന്നത്.
രണ്ടറ്റം കൂട്ടിമുട്ടാതെ മാസങ്ങളായി ഒരേനില്‍പ്പാണ് ബൈപ്പാസ്. നാടൊന്നിച്ച് പ്രതിഷേധവുമായി ഇറങ്ങിയപ്പോഴാണ് പാട്ടും കൂട്ടായത്. ആലപ്പുഴ നഗരത്തിലെ യാത്രാദുരിതങ്ങള്‍ വരിവരിയായി വരികളില്‍ നിറയുന്നു
ബൈപ്പാസ് ആരംഭിക്കുന്ന കൊമ്മാടി ജംക്ഷനിലെ ഓട്ടോ ഡ്രൈവര്‍മാരാണ് പാട്ട് പുറത്തിറക്കിയത്. ഗൗതംവിന്‍സന്റ് സംഗീതം നല്‍കിയ പാട്ടിന്റെ പിന്നണിയില്‍ അജിത്ത് വൈശാഖും ടെബിന്‍ വര്‍ഗീസും കൂട്ടുകാരുമാണ്. ആലപ്പുഴക്കാരുടെ നാല്‍പ്പത്തിയേഴ് വര്‍ഷത്തെ കാത്തിരിപ്പിന്റെ മുഷിപ്പ് പക്ഷേ പാട്ടിനില്ല..