kc-bipin
വിവേകാനന്ദ വിശ്വദർശന കേന്ദ്രത്തിന്റെ ഈവർഷത്തെ ദൃശ്യമാധ്യമ പുരസ്‌കാരം മനോരമ ന്യൂസ്‌ കറസ്‌പോണ്ടന്റ് കെ.സി ബിപിന്. തിരഞ്ഞെടുപ്പ് വാർത്തകളിൽ ഉൾപ്പെടെയുള്ള രാഷ്ട്രീയകാര്യ റിപ്പോർട്ടിങ് മികവ് പരിഗണിച്ചാണ് പുരസ്‌കാരം. ഇരുപത്തിഅയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ്  പുരസ്‌കാരം. അടുത്തമാസം 18ന് തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ കോട്ടയത്ത്‌ വാർത്തസമ്മേളനത്തിൽ അറിയിച്ചു.