fish

 

തിരുവനന്തപുരം നഗരത്തിലെ മാര്‍ക്കറ്റുകളില്‍ നിന്ന് ഫോര്‍മാലിന്‍ കലര്‍ത്തിയ മല്‍സ്യം പിടിച്ചെടുത്തു. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ അറുന്നൂറ്റി അറുപത്തിമൂന്ന് കിലോ മല്‍സ്യമാണ് പിടിച്ചെടുത്തത്.  ആയിരത്തിലേറെ കിലോ അഴുകിയ മല്‍സ്യവും പിടികൂടി. നഗരത്തിലെ 34 മാര്‍ക്കറ്റുകളിലായിരുന്നു പരിശോധന. 

 

പൊതുജനങ്ങളുടെ നിരന്തരമായ പരാതിയെത്തുടര്‍ന്നാണ് തിരുവനന്തപുരത്തെ പ്രധാന മല്‍സ്യ മാര്‍ക്കറ്റുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്. നഗരസഭയുടെ ആരോഗ്യ വിഭാഗം ഉദ്യോഗസര്‍ നടത്തിയ പരിശോധനയില്‍ ആഴ്ച്ചകളോളം പഴക്കമുള്ള മല്‍സ്യമാണ് പിടിക്കൂടിയത്. ചൂരയും, നെയ്മീനുമാണ് പിടിച്ചെടുത്തതില്‍ ഭൂരിഭാഗവും. പാളയം, ചാല, കഴക്കൂട്ടം, ശ്രീകാര്യം, മണക്കാട്, ശാസ്തമംഗലം തുടങ്ങി 34 മാര്‍ക്കറ്റുകളിലായിരുന്നു പരിശോധന. 

 

എന്നാല്‍ പിടിച്ചെടുത്ത മല്‍സ്യം മുഴുവന്‍ കോര്‍പ്പറേഷനില്‍ എത്തിച്ചില്ലെന്നും ഇതിനുപിന്നില്‍ ഉദ്യോഗസ്ഥരുടെ കള്ളകളികളുണ്ടെന്നുമുള്ള ആക്ഷേപവുമായി കച്ചവടക്കാര്‍ കോര്‍പ്പറേഷനിലെത്തി പ്രതിഷേധിച്ചു.