asim

പരിമിതികളെ മറികടന്ന് അതിജീവനത്തിന്റെ പോരാളിയായ മാറിയ മുഹമ്മദ് ആസിം കാഞ്ഞങ്ങാട് സ്‌കൂൾ കലോത്സവതിനെത്തി. തുടര്‍പഠനത്തിനായി 

സ്വന്തം സ്‌കൂളിൽ ഹൈസ്‌കൂൾ അനുവദിക്കണമെന്ന ആവശ്യവുമായി ഭിന്നശേഷിക്കാരനായ ആസിം വർഷങ്ങളായി സമരത്തിലാണ്. കോഴിക്കോട് കുന്ദമംഗലം 

സ്വദേശിയാണ് ആസിം. 

 

വേദി ഒന്നിൽ ആദ്യ ഇനമായ ഭരതനാട്യം തുടങ്ങാൻ പോകുന്നതെ ഉള്ളു.  അതിനിടയിൽ ആണ് ഉപ്പയുടെ കയ്യും പിടിച്ച് ആസിമിന്റെ വരവ്. 

തിരക്കൊഴിഞ്ഞ സ്ഥലത്ത് ഇരിപ്പുറപ്പിച്ചു. 

 

 

ആസിമിനെ അറിയില്ലേ കോഴിക്കോട്  സ്വദേശിയാണ്. വെളിമണ്ണ യുപി സ്‌കൂൾ ഹൈസ്കൂളായി ഉയർത്തണമെന്ന ആവശ്യപ്പെട്ട് കാലങ്ങളായി സമരത്തിലാണ് ആസിം. ഈ സമരം  വിജയം കണ്ടാൽ മാത്രമേ ആസിമിന് പഠനം തുടരാനാകൂ. കാരണം വീടിന് സമീപത്തുള്ള ഒരേ ഒരു സ്‌കൂളാണ് ഇത്. 

 

കലോത്സവം പൂർണമായി കാണാൻ ശാരീരിക പരിമിതികൾ അനുവദിക്കില്ലെങ്കിലും പരമാവധി പരിപാടികൾ കണ്ടു അസ്വദിക്കാനാണ് ആസിമിന്റെ തീരുമാനം.